14 March 2026, Saturday

Related news

March 4, 2026
January 29, 2026
December 29, 2025
October 6, 2025
September 9, 2025
July 29, 2025
July 21, 2025
July 19, 2025
July 17, 2025
July 17, 2025

ചാമ്പ്യന്‍ പട്ടം ഒന്നരപോയിന്റ് അകലെ; 11-ാം ഗെയിമില്‍ ഗുകേഷിന് വിജയം

Janayugom Webdesk
സിംഗപ്പൂര്‍
December 8, 2024 10:09 pm

ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ആവേശകരമായ 11-ാം ഗെയിമില്‍ ചൈനയുടെ ഡിങ് ലിറനെ പരാജയപ്പെടുത്തി ഇന്ത്യയുടെ ഡി ഗുകേഷ്. 29 നീക്കങ്ങള്‍ക്കൊടുവിലാണ് ഇന്ത്യന്‍ ഗ്രാന്‍ഡ്‌മാസ്റ്ററുടെ വിജയം. ജയത്തോടെ ഗുകേഷിന് ആറ് പോയിന്റായി. ഡിങ് ലിറന് അഞ്ച് പോയിന്റാണുള്ളത്.
ആകെ 14 ഗെയിമുകളുള്ള ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ആദ്യം 7.5 പോയിന്റ് നേടുന്നയാളാണ് വിജയിക്കുക. ശേഷിക്കുന്ന മൂന്നു ഗെയിമുകളിൽനിന്ന് 1.5 പോയിന്റ് കൂടി നേടിയാൽ ഗുകേഷിന് ചാമ്പ്യനാകാം. ഒന്നാം പോരാട്ടം ഡിങ് ലിറന്‍ ജയിച്ചപ്പോള്‍ മൂന്നാം പോരില്‍ ജയം പിടിച്ച് ഗുകേഷ് തിരിച്ചടിച്ചിരുന്നു. പ­ത്താം മത്സരവും സമനിലയില്‍ പിരിഞ്ഞതോടെ തുടരെ ഏഴ് പോരാട്ടങ്ങളാണ് ഒപ്പത്തിനൊപ്പമായത്.

ക്ലാസിക്ക് പോരാട്ടത്തില്‍ ഇനി ശേഷിക്കുന്നത് മത്സരങ്ങളാണ്. പോയിന്റ് തുല്യതയില്‍ വന്നാല്‍ നാല് ഗെയിമുകള്‍ ഉള്ള റാപ്പിഡ് റൗണ്ട് അരങ്ങേറും. ലോക ചെസ് ചാമ്പ്യൻഷിപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ചലഞ്ചറാണ് 18കാരനായ ഗുകേഷ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.