വിദ്യാർഥിനിക്കു നേരെ അശ്ലീല ആംഗ്യം കാണിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു. പാലക്കാട് കൺട്രോൾ റൂം എ. എസ്. ഐ നവീൻ നിശ്ചലിനെതിരെയാണ് കസബ പൊലീസ് കേസ് എടുത്തത്.
സ്കൂളിലേക്ക് പോകുകയായിരുന്ന വിദ്യാത്ഥിനിക്ക് നേരെ റോഡിൽ വെച്ച് എ. എസ്. ഐ അശ്ശീല ആഗ്യം കാണിച്ചു എന്നാണ് പരാതി. പാലക്കാട് കൺട്രോൾ റൂം എ. എസ്. ഐ നവീൻ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി എന്ന രക്ഷിതാക്കളുടെ പരാതിയിലാണ് കസബ പൊലീസ് പോക്സോ ചുമത്തി കേസ് എടുത്തത്.
പോലീസ് കേസ് എടുത്തതിനെ തുടർന്ന് നവീൻ നിശ്ചൽ ഒളിവിൽ പോയി. ഇയാൾക്കായുള്ള തിരച്ചിൽ ആരംഭിച്ചു. അന്വേഷണ വിധേയമായി നവീനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു.
English summary:A police officer has been booked for making obscene gestures against a student of Palakkad
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.