25 April 2024, Thursday

Related news

March 18, 2024
December 1, 2023
November 9, 2023
September 15, 2023
September 7, 2023
July 30, 2023
June 18, 2023
May 5, 2023
May 5, 2023
May 4, 2023

ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ശ്രീനഗറില്‍ പൊലീസുകാരൻ കൊല്ലപ്പെട്ടു

Janayugom Webdesk
ശ്രീനഗർ
March 22, 2022 10:13 pm

ശ്രീനഗറിലെ സൗര മേഖലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് തീവ്രവാദികളെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.കശ്മീരിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ സാധാരണക്കാർക്കും പൊലീസുകാർക്കും നേരെ നടക്കുന്ന നാലാമത്തെ ഭീകരാക്രമണമാണിത്. കുപ്‌വാര സ്വദേശിയായ അമീർ ഹുസൈൻ എന്നയാളാണ് മരിച്ചത്.

ശ്രീനഗറിലെ സൗര മേഖലയിലെ സൂനിമർ പരിസരത്ത് മൂന്ന് ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞു. പരിശോധനയ്ക്കിടെ അവർ വെടിയുതിർക്കുകയായിരുന്നു. തുടർന്നുള്ള വെടിവയ്പിൽ കോൺസ്റ്റബിൾ അമീർ ഹുസൈന് ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഭീകരാക്രമണങ്ങളുടെ പരമ്പരയാണ് ഉണ്ടായത്. ബുദ്ഗാം, പുൽവാമ ജില്ലകളിലെ ആക്രമണങ്ങളിൽ ഒരു പ്രാദേശിക പൗരൻ കൊല്ലപ്പെടുകയും രണ്ട് കുടിയേറ്റ തൊഴിലാളികൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Eng­lish Sum­ma­ry: A police­man was killed in an encounter with ter­ror­ists in Srinagar

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.