14 November 2025, Friday

വൈദ്യുതി കമ്പി പൊട്ടി വീണു; ഷോക്കേറ്റ് കർഷകൻ മരിച്ചു

Janayugom Webdesk
ആലപ്പുഴ
October 25, 2024 11:24 am

ആലപ്പുഴ ചിറയിൽ പൊട്ടിവീണ വൈദ്യുതിക്കമ്പിയിൽ നിന്നു ഷോക്കേറ്റ് കർഷകൻ മരിച്ചു. എടത്വ മരിയാപുരം കാഞ്ചിക്കൽ ബെന്നി ജോസഫാണ് (62) മരിച്ചത്. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലാണ് വൈദ്യുതി കമ്പി പൊട്ടിവീണത്. വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നെങ്കിലും കമ്പി നീക്കുകയോ ഫ്യൂസ് ഊരുകയോ ചെയ്തില്ല എന്നാണ് നാട്ടുകാർ പറയുന്നു. ചെറുതന നടുവിലേ പോച്ച വടക്ക് ദേവസ്വം തുരുത്ത് പാടശേഖരത്തിനു സമീപത്തെ ചിറയിലാണു രാത്രിയിലുണ്ടായ ശക്തമായ കാറ്റിലാണ് ചിറയിലേക്ക് വൈദ്യുത കമ്പി പൊട്ടിവീണത്. രാവിലെ ഒൻപതോടെ കൃഷിയൊരുക്കത്തിനായാണ് ബെന്നി പാടത്തേക്ക് എത്തിയത്. ലൈൻ പൊട്ടിവീണത് അറിഞ്ഞെങ്കിലും വൈദ്യുതി വിഛേദിച്ചിട്ടുണ്ടെന്ന് കരുതി പാടത്തേക്ക് ഇറങ്ങിയത്. ബെന്നിക്ക് ഷോക്കേൽക്കുന്നത് കണ്ട് സമീപത്തു പമ്പിങ് നടത്തിയിരുന്ന ദേവസ്വം തുരുത്ത് വിബീഷ് ഓടിയെത്തി ഉടുവസ്ത്രം ചുറ്റി കമ്പി വലിച്ചു നീക്കിയെങ്കിലും രക്ഷിക്കാനായില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.