കൊവിഡ് ബാധിച്ച് ഗർഭിണിയായ മലയാളി നഴ്‌സ് മരണപ്പെട്ടു

Web Desk
Posted on September 10, 2020, 2:08 pm

സൗദിയിൽ  കൊവിഡ് ബാധിച്ച് ഗർഭിണിയായ മലയാളി നഴ്‌സ് മരണപ്പെട്ടു. കോട്ടയം വൈക്കം കൊതോറ സ്വദേശിനി അമൃത മോഹൻ (31) ആണ് നജ്റാനിന് സമീപം ഷറൂറയിൽ മരണപ്പെട്ടത്. ഏഴു മാസം ഗർഭിണിയാണ്. കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമം ഇന്നലെ രാത്രി പരാജയപ്പെട്ടിരുന്നു. ഷറൂറ ജനറൽ ആശുപത്രിയിൽ സ്റ്റാഫ് നേഴ്സ് ആയി ജോലി ചെയ്തിരുന്ന യുവതി കൊവിഡ് ബാധിച്ച് ഷറൂറ ജനറൽ ആശുപത്രിയിലും പിന്നീട് നജ്റാൻ കിംഗ് ഖാലിദ് ആശുപത്രിയിലും ചികിൽസയിലായിരുന്നു. ഇന്ന് പുലർച്ചയോടെ മരണം സംഭവിക്കുകയായായിരുന്നു. അഞ്ചു വർഷമായി ഷറൂറ ജനറൽ ആശുപത്രിയിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്ത് വരികയായിരുന്നു. പട്ടന്തറ മോഹൻ കനകമ്മ ദമ്ബതികളുടെ മകളാണ്. ഭർത്താവ് അവിനാശ് മോഹൻദാസ്.

ഭാര്യയെ അവസാനമായി കാണാനുളള ഭർത്താവിൻ്റെ ആഗ്രഹം ആശുപത്രി അധികാരികളെ അറിയിച്ചിട്ടുണ്ട്. കൊവിഡ് ബാധിച്ച് മരണപ്പെട്ടതിനാൽ മൃതദേഹം നാട്ടിലെത്തിക്കാൻ സാധിക്കാത്തതിനാൽ ഭർത്താവ് അവിനാശ് മോഹൻദാസിനെ ഇവിടേക്ക് എത്തിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. പ്ലീസ് ഇന്ത്യയും നഴ്സിംഗ് അസോസിയേഷനും ഇതിനായി അംബാസിഡറുമായും ആൻ്റോ ആൻ്റണി എംപിയുമായും ബന്ധപ്പെട്ട് കാര്യങ്ങൾ ചെയ്തു വരികയാണെന്ന് പ്ലീസ് ഇന്ത്യ ചെയർമാൻ ലത്തീഫ് തെച്ചി അറിയിച്ചു. ശമീം നരിക്കുനി, ഇസ്മായിൽ ശറൂറ. എന്നിവരും രംഗത്തുണ്ട്.

you may also like this video