18 January 2026, Sunday

Related news

January 17, 2026
January 16, 2026
January 15, 2026
January 13, 2026
January 12, 2026
January 12, 2026
January 11, 2026
January 10, 2026
January 10, 2026
January 10, 2026

നിർമാണത്തിലിരുന്ന ഓടയിലേക്ക് ഗർഭിണി വീണു

Janayugom Webdesk
ആലപ്പുഴ
November 9, 2024 3:44 pm

ആലപ്പുഴയിൽ നിർമാണത്തിലിരുന്ന ഓടയിലേക്ക് ഗർഭിണി വീണു. ആലപ്പുഴ നഗരത്തിൽ ഇന്ദിരാജംഗ്ഷന് സമീപത്താണ് സംഭവം. കൃത്യമായി മൂടാതെ അലക്ഷ്യമായി ഉപേക്ഷിച്ച ഓടയിലേക്കാണ് ഇവർ വീണത്. കഷ്ടിച്ചാണ് ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. കുഴിച്ചിട്ട ഭാഗത്ത് അപകട സൂചന നൽകുന്ന സൈൻ ബോർഡ് പോലും സ്ഥാപിച്ചിട്ടില്ല. 

കഴിഞ്ഞ ആറാം തീയതി രാത്രി ഏഴരക്കാണ് സംഭവമുണ്ടായത്. ആറ് മാസത്തിലേറെയായി ഈ ഓടയുടെ നിർമാണം ആരംഭിച്ചിട്ടെന്ന് പ്രദേശവാസികൾ പറയുന്നു. എന്നാൽ ഇപ്പോൾ ഓടനിർമ്മാണം ഏതാണ്ട് നിലച്ച മട്ടാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ആളുകൾക്ക് കടന്നു പോകാൻ പലകകൾ മാത്രമാണ് ഇവിടെ നിരത്തിയിട്ടിരിക്കുന്നത്. വീണതിനെ തുടർന്ന് യുവതി ഭയപ്പെട്ടിരുന്നു. പരിക്കേൽക്കാതെ യുവതി രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് പ്രദേശവാസികൾ പ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.