ഓള്‍ ഇന്ത്യ ദളിത് റൈറ്റ്സ് മൂവ്‌മെന്റ്(എഐഡിആര്‍എം) പ്രസിഡന്റായി എ രാമ മൂർത്തി (പോണ്ടിച്ചേരി )യെയും ജനറൽ സെക്രട്ടറിയായി വി എസ് നിർമൽ (ഉത്തര്‍പ്രദേശ്) നേയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി ജനകി പാസ്വാൻ (ബിഹാർ), മനോജ് ബി ഇടമന (കേരളം), കർവടി സുബ്ബറാവ് (ആന്ധ്രാ പ്രദേശ്), സെക്രട്ടറിമാരായി മഹാദേവ് ഖുഡെ (മഹാരാഷ്ട്ര), അനിൽ കുമാർ (തെലങ്കാന), ലെനിൻ (തമിഴ്‌നാട്), ട്രഷററായി ദേവി കുമാരി (പഞ്ചാബ്) എന്നിവരെയും ഹൈദരാബാദില്‍ ചേര്‍ന്ന ദേശീയ സമ്മേളനം തെരഞ്ഞെടുത്തു. 51 പേരടങ്ങിയ ദേശീയ കമ്മിറ്റിയില്‍ കേരളത്തിൽ നിന്നും എൻ രാജൻ, ചിറ്റയം ഗോപകുമാർ, സി സി മുകുന്ദൻ എംഎല്‍എ, കെ അജിത്, ബാബു ചിങ്ങാരത്ത്, ജി സരസ്വതി, സി എ അരുൺകുമാർ, വി വിനിൽ എന്നിവരും അംഗങ്ങളാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.