6 November 2024, Wednesday
KSFE Galaxy Chits Banner 2

Related news

November 2, 2024
October 31, 2024
October 26, 2024
September 1, 2024
March 25, 2024
March 6, 2024
February 25, 2024
February 14, 2024
February 10, 2024
February 9, 2024

പ്രശസ്ത ചിത്രകാരൻ എ രാമചന്ദ്രൻ അന്തരിച്ചു

Janayugom Webdesk
ന്യൂഡൽഹി
February 10, 2024 2:05 pm

പ്രശസ്ത ചിത്രകാരനും പത്മഭൂഷണ്‍ ജേതാവുമായ എ രാമചന്ദ്രൻ (89) അന്തരിച്ചു. ന്യൂഡല്‍ഹിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. 1935ൽ തിരുവനന്തപുരം ആറ്റിങ്ങലിലാണ് രാമചന്ദ്രന്റെ ജനനം. 1957ൽ കേരള സർവകലാശാലയിൽ നിന്നും മലയാളത്തിൽ എം എ ബിരുദമെടുത്തു. 1961ൽ പശ്ചിമ ബംഗാളിലെ വിശ്വഭാരതിയില്‍ (ശാന്തിനികേതന്‍) നിന്നും ഫൈന്‍ ആര്‍ട്‌സില്‍ ഡിപ്ലോമയെടുത്തു.

1961 മുതല്‍ 64 വരെ കേരളത്തിലെ ചുമര്‍ചിത്രങ്ങളെ കുറിച്ച് ഗവേഷണം നടത്തി. 1965ല്‍ ഡല്‍ഹിയിലെ ജാമിയ മിലിയാ ഇസ്ലാമിയയില്‍ ചിത്രകല അധ്യാപകനായി ചേര്‍ന്നു. പിന്നീട് അവിടെ തന്നെ ചിത്രകല വിഭാഗം മേധാവിയായി സേവനമനുഷ്‌ഠിച്ചു. പെരുമ്പത്തൂരിലെ രാജീവ് ഗാന്ധി സ്മാരകത്തിനായി വലിയ കരിങ്കല്‍ ശില്പാഖ്യാനം 2003ല്‍ പൂർത്തിയാക്കി. കേരളത്തിലെ ചുവർചിത്രങ്ങളെ കുറിച്ച് രാമചന്ദ്രൻ ഇംഗ്ലീഷിൽ ഒരു പുസ്‌തകം എഴുതിയിട്ടുണ്ട്. 

യയാതി, ഉർവശി, ന്യൂക്ലിയർ രാഗിണി തുടങ്ങിയ ചിത്രങ്ങള്‍ ശ്രദ്ധേയമായി. 1969ലും 1973ലും ചിത്രകലക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. 1993‑ൽ ഡൽഹി സാഹിത്യ കലാപരിഷത്തിന്റെ പരിഷത്ത് സമ്മാനം ലഭിച്ചു. വിശ്വഭാരതിയിൽ നിന്ന് ഗഗനേന്ദ്രനാഥ് അഭനേന്ദ്രനാഥ് പുരസ്‌കാരം, കേരള സർക്കാരിന്റെ രാജാരവിവർമ്മ പുരസ്‌കാരം എന്നിവയ്‌ക്കും അർഹനായി. 1978ലും 1980ലും ബുക്ക് ഇല്ലസ്‌ട്രേഷന് ജപ്പാനിൽ നിന്നും ‘നോമ’ സമ്മാനം ലഭിച്ചു. 2005ല്‍ രാജ്യം അദ്ദേഹത്തെ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. ഡല്‍ഹി ലോധി ശ്മശാനത്തില്‍ നാളെ സംസ്കാര ചടങ്ങുകള്‍ നടക്കും. ഭാര്യ: ചമേലി. മക്കള്‍: രാഹുൽ, സുജാത. 

Eng­lish Sum­ma­ry: A Ramachan­dran passed away
You may also like this video

TOP NEWS

November 6, 2024
November 6, 2024
November 6, 2024
November 6, 2024
November 6, 2024
November 6, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.