ചെന്നൈ: പോൺസൈറ്റ് സന്ദർശകർക്ക് കുരുക്ക് വീഴുന്നു. ആദ്യ അറസ്റ്റിൽ തമിഴ്നാട് സ്വദേശി കുരുങ്ങി. സമൂഹ മാധ്യമങ്ങളിലൂടെ അടക്കം കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും ഫോട്ടോകളും പ്രചരിപ്പിക്കുന്നവരെ തേടി രാജ്യവ്യാപകമായി നടക്കുന്ന പരിശോധന തുടരുന്നതിനിടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. തിരുച്ചിറപ്പള്ളി സ്വദേശി ക്രിസ്റ്റഫര്‍ അല്ഫോണ്സെന്നയാളെ പോക്സോ വകുപ്പുകള്‍ ചുമത്തി അറസ്റ്റു ചെയ്തു. സ്ഥിരമായി പോണ് സൈറ്റുകളിലെത്തി അശ്ലീല ചിത്രങ്ങള്‍ കാണുന്ന സ്വഭാവുണ്ടോ? ഒരിക്കലെങ്കിലും ഇങ്ങിനെ കണ്ട കൂട്ടത്തില്‍ പ്രയപൂര്‍ത്തിയാകാത്ത ആണിന്റെയും പെണ്ണിന്റെയും ദൃശ്യങ്ങളുണ്ടോ? സൂക്ഷിക്കുക.
you may also like this video
എപ്പോള്‍ വേണമെങ്കിലും പോക്സോ വകുപ്പുകള്‍ ചുമത്തിയ അറസ്റ്റ് വാറണ്ടുമായി പടികടന്നു പൊലീസ് വാഹനം കടന്നുവരാം. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കാണുകയും പ്രചരിപ്പിക്കുകന്നവരെയും കണ്ടെത്താന്‍ രാജ്യമൊട്ടാകെ നടക്കുന്ന പരിശോധനകള്‍ തുടരുകയാണ്. എസി മെക്കാനിക്ക് ആയ ക്രിസ്റ്റഫര്‍ നാഗര്‍കോവിലില്‍ വീട്ടുജോലി ചെയ്യുകയായിരുന്നു. മാസങ്ങള്‍ക്കു മുമ്പ് ജോലി അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തി. തിരിച്ചുവന്നതിനുശേഷം മുഴുവന്‍ സമയവും കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കാണുകയും സമൂഹമാധ്യമത്തിലൂടെ ഷെയര്‍ ചെയ്യുകയുമായിരുന്നു. നിലവന് ആദവന് എന്ന ഫേസ്ബുക്ക് പേജ് വഴിയാണ് ദൃശ്യങ്ങള്‍ പ്രധാനമായിട്ടും പങ്കുവച്ചത്.
കേന്ദ്ര സര്‍ക്കാര്‍ കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തിരുച്ചിറപ്പള്ളി സിറ്റി പൊലീസിന്റെ സൈബര്‍ സെല്‍ ക്രിസ്റ്റഫറിന്റെ ഫേസ്ബുക്ക് പേജ് ട്രാക്ക് ചെയ്ത് സ്ഥിരീകരിച്ചു.സൈബര്‍ സെല്ല് ഈ പേജ് ബ്ലോക്ക് ചെയ്തെങ്കിലും ക്രിസ്റ്റഫര്‍ മറ്റൊരു അക്കൗണ്ട് ഉണ്ടാക്കി ദൃശ്യങ്ങള്‍ പങ്കുവച്ച് ആനന്ദം കണ്ടെത്തിയതോടെയാണ് അറസ്റ്റിലേക്കു നീങ്ങിയത്. ഇതിനായി ഉപയോഗിച്ച ഫോണുകളും പിടിച്ചെടുത്തു.ക്രിസ്റ്റഫറിനെ പതിനെഞ്ചു ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.