പുറം കടലിൽ കത്തിയ വാൻ ഹായ് 503 കപ്പലിന്റേതെന്ന് സംശയിക്കുന്ന സേഫ്റ്റി ബോട്ട് ആലപ്പുഴ തീരത്ത് അടിഞ്ഞു. ആലപ്പുഴ പറവൂർ തീരത്താണ് അടിഞ്ഞത്. നാട്ടുകാരാണ് സേഫ്റ്റി ബോട്ട് ആദ്യം കണ്ടത്. മഞ്ഞ നിറത്തിലുള്ള ബോട്ടിൽ വാൻ ഹായ് എന്ന് എഴിതിയിട്ടുണ്ട്. കത്തിയ കപ്പലിന്റെ അവശിഷ്ട്ടങ്ങൾ ആലപ്പുഴ മുതൽ കോഴിക്കോട് വരെയുള്ള തീരങ്ങളിൽ അടിയാണ് സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.
അതേസമയം, കപ്പലിൽ നിന്ന് കത്തിയതാണെന്ന് സംശയിക്കുന്ന ഭാഗികമായി കത്തിയ ബാരലുകൾ കൊല്ലം , ആലപ്പുഴ തീരങ്ങളിൽ അടിഞ്ഞു. ഓറഞ്ച് നിറത്തിലുള്ള ഭാഗികമായി കത്തിയ ബാരലാണ് കൊല്ലം സായിക്കാട് ആവണി ജംഗ്ഷന് സമീപം തീരത്തടിഞ്ഞത്. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി.കപ്പലില്‍ നിന്നും താഴേയ്ക്ക് പതിച്ച കണ്ടെയ്നറുകള്‍ എറണാകുളം ജില്ലയുടെ തെക്കു ഭാഗത്തും ആലപ്പുഴ‑കൊല്ലം ജില്ലകളുടെ തീരങ്ങളിലുമായി വന്നടിയാന്‍ സാധ്യതയുള്ളതായി കഴിഞ്ഞ ദിവസം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഈ തീരപ്രദേശങ്ങളിലുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശവും നല്‍കിയിരുന്നു.കൊളംബോയില്‍ നിന്നും മുംബൈയിലേക്ക് പുറപ്പെട്ട സിംഗപ്പൂര്‍ ചരക്കുകപ്പല്‍ വാന്‍ ഹായ് 503 ന് ജൂണ്‍ 9 ന് ഉച്ചയോടെ കേരള തീരത്തെ പുറംകടലിൽ വെച്ചാണ് തീപിടിച്ചത്. ബേപ്പൂര്‍-അഴീക്കല്‍ തുറമുഖങ്ങളുടെ പടിഞ്ഞാറുഭാഗത്തായി 78 നോട്ടിക്കല്‍ മൈല്‍ അകലെ ഉള്‍ക്കടലിലായിരുന്നു സംഭവം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.