മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ട് പാർട്ടി അറിയാതെയുള്ള പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ രഹസ്യ സർവേയിൽ ഹൈക്കമാന്റിനും അതൃപ്‌തി. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിക്കാൻ സാധ്യതയുള്ള 63 മണ്ഡലങ്ങളെക്കുറിച്ചും സ്ഥാനാർത്ഥി സാധ്യതയെക്കുറിച്ചുമാണ് കഴിഞ്ഞ ദിവസം ചേർന്ന കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതി യോഗത്തിൽ വി ഡി സതീശൻ അവതരിപ്പിച്ചത്.
എന്നാൽ ഇതിനെതിരെ എ പി അനിൽകുമാർ രംഗത്ത് വന്നിരുന്നു. ആരുടെ അനുമതിയോടെയും പിന്തുണയോടെയുമാണ് സർവ്വെ നടത്തിയതെന്ന് എ പി അനിൽ കുമാർ ചോദിച്ചതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയായിരുന്നു. വി ഡി സതീശന്റെ സർവേയിലുള്ള അതൃപ്തി കെ സുധാകര പക്ഷവും ഹൈക്കമാന്റിൽ അറിയിച്ചുവെന്നാണ് സൂചന. പാർട്ടി അറിയാതെ രഹസ്യ സർവ്വേ നടത്തിയത് അച്ചടക്ക ലംഘനമെന്ന നിലപാടിലാണ് ഒരുവിഭാഗം നേതാക്കൾ. സാധാരണ ഇത്തരം സർവ്വേ നടത്തുന്നത് ഹൈക്കമാൻഡാണെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.