Wednesday
24 Jul 2019

തൊട്ടുമുന്നില്‍ ഒരാള്‍ കുഴഞ്ഞുവീണാല്‍ എന്താണുചെയ്യുക

By: Web Desk | Tuesday 28 May 2019 6:55 PM IST


Inappropriate giving water after the fainting, horizontal

രോഗ്യപരമായി വന്‍നേട്ടങ്ങളുണ്ടാക്കിയ നാടാണെങ്കിലും നമ്മെ അലട്ടുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ എപ്പോഴും ബാക്കിയാണ്. അടുത്തിടെ നമ്മെ വല്ലാതെ അലട്ടുന്ന പ്രശ്‌നമാണ് കുഴഞ്ഞുവീണു മരിക്കല്‍. മകളുടെ വിവാഹത്തലേന്ന് വികാരനിര്‍ഭരമായ പാട്ടുപാടി നിന്ന പിതാവ് പെട്ട് കുഴഞ്ഞുവീഴുന്നു. വൈകാതെ അദ്ദേഹം മരിച്ചതായി വിവരമെത്തുന്നു. ജോലിയില്‍നിന്ന് പിരിയുന്ന ആള്‍ യാത്രയയപ്പു ചടങ്ങിനിടെ കുഴഞ്ഞുവീണു മരിക്കുന്നു. നടന്‍ അഭിനയത്തിനിടെ കുഴഞ്ഞുവീണു മരിക്കുന്നു തൊഴിലാളി പണിക്കിടെ കുഴഞ്ഞുവീണു മരിക്കുന്നു
ഇങ്ങനെ ജീവിതത്തിന്റെ നശ്വരത നമ്മെ ഏറെ ബോധ്യപ്പെടുത്തുന്ന ഒന്നാണ് കുഴഞ്ഞുവീണു മരിക്കല്‍.
ജീവിതശൈലീരോഗങ്ങളുടെ കുരുക്കില്‍പ്പെട്ട കേരളീയരെ സംബന്ധിച്ചിടത്തോളം ഒരുപാട് രോഗങ്ങള്‍ ഏറിയും കുറഞ്ഞും ശല്യപ്പെടുത്തുന്ന ഒരുടലും മനസുമായാണ് പലരും മുന്നോട്ടുപോകുന്നത്. രോഗമില്ലാത്ത ഒരാളുമില്ല എന്നതാണ് സ്ഥിതി. ഗൗരവമുള്ള കാര്യങ്ങള്‍മുതല്‍ നിസാരമായ പ്രശ്‌നങ്ങള്‍ കൊണ്ടുവരെ മനുഷ്യന്‍ തളര്‍ന്നു വീഴാറുണ്ട് എന്നതിനാല്‍ തളര്‍ന്നുവീഴലിനെ ഗൗരവം കുറച്ചുകാണാനുമാവില്ല. എന്നാലും തളര്‍ന്നുവീഴുന്ന ആളെ എടുത്ത് അടുത്ത ആശുപത്രിയിലെത്തിക്കുന്നതാണ് പ്രാഥമിക കാര്യം എന്ന് ചിന്തിക്കരുത്.


നമ്മുടെ മുന്നില്‍ ഒരാള്‍കുഴഞ്ഞുവീണാല്‍ നമുക്ക് ചിലതു ചെയ്യാനുണ്ട്. വൈദ്യ സഹായം ലഭിക്കാന്‍ വേണ്ടിയുള്ള ഓട്ടമൊന്നും കുഴഞ്ഞുവീണയാളുടെ ജീവന് സമാധാനമാകുന്നില്ല. ഹൃദയമിടിപ്പും ശ്വാസവും നിലച്ചയാളിനെ ബഹുദൂരം ഭദ്രമായി യാത്രചെയ്യിച്ച് എത്തിക്കുന്നത് ഒരു പ്രയോജനവും ചെയ്യുന്നില്ല. തളര്‍ന്നു വീണയാളുടെ അവസ്ഥപെട്ടെന്ന് പരിശോധിക്കുക ഇറുകിയ വസ്ത്രങ്ങള്‍ അയച്ച് ശ്വാസമുണ്ടെങ്കില്‍ വീശുകയും വെള്ളം തളിക്കുകയുമൊക്കെയാവാം. ആളിന്റെ അവസ്ഥമനസിലാക്കുകയാണ് ആദ്യം വേണ്ടത്. ഏറെനേരമായി നില്‍ക്കുന്ന ശ്വാസം മുട്ടലും നിര്‍ജ്ജലീകരണവും ഒക്കെ അനുഭവിക്കുന്ന ഒരാള്‍ തളര്‍ന്നുവീഴാന്‍ സാധ്യത ഏറെയാണ്. പെട്ടെന്ന് എഴുനേല്‍ക്കല്‍,ഭയപ്പെടുത്തുന്ന കാഴ്ചകാണല്‍ എന്നിവയുണ്ടങ്കില്‍ വീഴാനിടയുണ്ട്. വീഴുന്ന ആളുടെ പ്രായം പ്രധാനമാണ്. ഹൃദയാഘാതസാധ്യതയുള്ള മുതിര്‍ന്ന ആള്‍ക്കാര്‍ക്ക് ചെറുപ്പക്കാരെ അപേക്ഷിച്ച് കൃത്യമായ പരിചരണം വേണം.


പ്രഥമശുശ്രൂഷാപരിശീലനം ലഭിച്ചവരുണ്ടെങ്കില്‍ സഹായം തേടണം. വീണയാളെ നേരെകിടത്തി ശ്വാസഗതി പരിശോധിക്കണം. നെഞ്ച് അമര്‍ത്തി ഇടവിട്ടുള്ള കൃത്രിമശ്വാസം നല്‍കല്‍ നെഞ്ചില്‍ ഇടിക്കല്‍ എന്നിവ പ്രയോജനം ചെയ്‌തേക്കാം. വായിലൂടെയുള്ള കൃത്രിമശ്വസനസഹായം നല്‍കല്‍ പോലും പരീക്ഷിക്കാം. നാഡിമിടിപ്പ് താണിട്ടുണ്ടെങ്കില്‍ കൂടുതല്‍ ശ്രദ്ധവേണം.  ചരിച്ചുകിടത്തി കൈത്തണ്ടകഴുത്തിനടിയില്‍വരത്തക്കവിധം വയ്ക്കുന്നത് ഗുണം ചെയ്യും. മലര്‍ത്തിക്കിടത്തി കൈകള്‍   മടക്കിനിവര്‍ക്കല്‍ കാലുയര്‍ത്തി നെഞ്ചിനേക്കാള്‍ ഉയരത്തില്‍ വയ്ക്കല്‍ എന്നിവ നോക്കണം. ഹൃദയത്തിലേക്കും ശിരസിലേക്കുമുള്ള രക്തപ്രവാഹം കൂട്ടുന്നതിനാണിത്. വീഴ്ചയില്‍ പരുക്കേറ്റെങ്കില്‍ പ്രത്യേകിച്ച് തലക്ക് ,അത് ശ്രദ്ധിക്കണം. ഹൃദയാഘാമാണെന്ന് തോന്നിയാല്‍ സിപിആര്‍ രീതി പ്രയോഗിക്കാന്‍ അറിയുന്നവര്‍ക്ക് സഹായിക്കാനാവും. ഡീഫ്രിലേറ്റര്‍ യന്ത്രം പ്രയോഗിക്കുന്നത് ഗുണകരമാണ്. രക്തസമ്മര്‍ദ്ദം പ്രമേഹം എന്നിവ മൂലമാണോ വീഴ്ച എന്ന് തിരിച്ചറിയാനായാല്‍ അത് പരിഹരിക്കാന്‍ ശ്രമിക്കണം. രക്തത്തിലെ പഞ്ചസാര നഷ്ടവും രക്തസമ്മര്‍ദ്ദം കുറയലും മധുരവും ഉപ്പും കലര്‍ത്തിയ പാനീയം മൂലം ഒരളവ് പരിഹരിക്കാം. തീരെ ബോധമില്ലാത്ത അവസ്ഥയിലാണ് രോഗിയെങ്കില്‍ പ്രഥമശുശ്രൂഷകൊണ്ട് ഒരു പാട് സമയം നഷ്ടപ്പെടുത്താതെ വൈദ്യ സഹായം തേടണം.

ഇനി സ്വയം പാലിക്കാനുള്ള ചിലകാര്യങ്ങളും അറിഞ്ഞിരിക്കണം. നിങ്ങള്‍ കുഴഞ്ഞുവീഴാന്‍പോയാല്‍ എന്തു ചെയ്യും എന്നതാണ് ഒന്ന്. നിങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാണ് ബോധം നഷ്ടമാകും മുമ്പ് ശ്രദ്ധിക്കേണ്ടത്. നില്‍ക്കുമ്പോള്‍ കുഴഞ്ഞുവീഴാന്‍പായാല്‍ ചുറ്റും പരതുന്നതില്‍ നല്ലത് ഇരിക്കാനും പിന്നീട് കിടക്കാനും ശ്രമിക്കുക എന്നതാണ്.ഇരിക്കുന്നത്  കൈകള്‍ കാലില്‍കെട്ടി തല മുട്ടിനിടയില്‍വച്ച് ആവണം.

അതിനുമുമ്പ് അടുത്ത് ആളുണ്ടെങ്കില്‍ അവരോട് കാര്യം പറയുക. തലച്ചുറ്റലിന് സാധ്യതയുണ്ടങ്കില്‍ ട്രയിനിന്റെയും ബസിന്റെയും വാതിലിലോ ഉയരമുള്ള കെട്ടിടത്തിന്റെ വക്കത്തോ നില്‍ക്കരുത്. ആരും അടുത്തില്ലെങ്കില്‍ പോലും ഇരുന്ന് കിടന്നശേഷം കാല്‍ ഉയര്‍ത്തിവയ്ക്കാന്‍ ശ്രമിക്കുന്നത് രക്തചംക്രമണം കൂട്ടാന്‍ സഹായിക്കും. വാഹനം ഓടിക്കുമ്പോഴാണെങ്കില്‍ ശക്തിക്ഷയം രൂക്ഷമാകും മുമ്പ് നിര്‍ത്താനുള്ള ശ്രമം നടത്തണം.പകല്‍ ലൈറ്റിടുകയോ മറ്റോ ചെയ്ത് മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ നോക്കിയശേഷം വണ്ടി നിര്‍ത്തണം. രാത്രി പെട്ടെന്ന് വശത്തേക്ക് ചരിച്ചൊതുക്കി ഇരു ഇന്‍ഡിക്കേറ്ററുകളും പ്രകാശിപ്പിക്കാം.
പ്രഥമശുശ്രൂഷാ പാഠങ്ങള്‍ എല്ലാവരും മനസിലാക്കിവയ്ക്കുന്നത് കേരളീയരുടേതുപോലുള്ള ജനസാന്ദ്രതഏറിയ ഒരു സമൂഹത്തില്‍ ഉപകാരപ്രദമാണ്. പാഠ്യപദ്ധതിയില്‍ പ്രഥമപരിഗണനനല്‍കേണ്ട ഒന്നാണ് പ്രഥമശുശ്രൂഷ.

Related News