Web Desk

മാഡ്രിഡ്

April 25, 2021, 10:06 pm

കിരീടപ്പോരാട്ടത്തില്‍ റയലിന് തിരിച്ചടി

Janayugom Online

സ്പാനിഷ് ലാലിഗയില്‍ റയല്‍ മാഡ്രിഡിന്റെ കിരീടപ്രതീക്ഷകള്‍ക്ക് തിരിച്ചടി. റയൽ മാഡ്രിഡിനെ റയൽ ബെറ്റിസ് ഗോൾരഹിത സമനിലയിൽ തളച്ചു. നിലവില്‍ ലാ ലീഗയില്‍ ഒന്നാം സ്ഥാനത്തുള്ള അത്‌ലറ്റികോ മാഡ്രിഡിനെക്കാള്‍ ഒരു മത്സരം കൂടുതല്‍ കളിച്ച റയല്‍ മാഡ്രിഡ് അവരെക്കാള്‍ രണ്ട് പോയിന്റ് പിറകിലാണ്. 68 പോയിന്റുമായി മൂന്നാമതുള്ള ബാഴ്സലോണയ്ക്ക് രണ്ട് കളികൾ കൂടി അവശേഷിക്കുന്നുണ്ട്. അത്‍ലറ്റികോ മാഡ്രിഡിന് ഒരു കളിയും. എന്നാല്‍ റയല്‍ മാഡ്രിഡിനെതിരായ മത്സരം സമനിലയില്‍ കുടുങ്ങിയെങ്കിലും ചെല്‍സിക്കെതിരായ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലിന് മുന്‍പ് പരിക്ക് മാറി സൂപ്പര്‍ താരം ഏദന്‍ ഹസാര്‍ഡ് ടീമില്‍ തിരിച്ചെത്തി.

Eng­lish summary;A set­back for Real in the title race

You may also like this video;