Web Desk

December 15, 2019, 7:12 pm

ജീപ്പിടിച്ച് ഏഴുവയസ്സുകാരന് പരിക്കേറ്റു

Janayugom Online

നെടുങ്കണ്ടം: റോഡ് മുറിച്ച് കടക്കുന്നതിനിടെ ജീപ്പിടിച്ച് ബാലന് പരിക്കേറ്റു. രാമക്കല്‍മേട് തോവാളപ്പടിയില്‍ വെച്ച് റോഡ് മുറിച്ച് കടന്ന തോവളാപ്പടി സ്വദേശി റോബിന്റെ മകന്‍ അനക്‌സ് റോബിന്‍(7) എതിരെ വന്ന ജീപ്പിടിച്ച് അപകടം സംഭവിച്ചു. ഇടിയുടെ ആഘാതത്തില്‍ കാലിന് ഒടിവ് ഉണ്ടായി.

അപകടത്തെ സംബന്ധിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ; ഇന്നലെ ഉച്ചയോടെയാണ് സണ്‍ഡേ സ്‌കൂള്‍ കഴിഞ്ഞ് സഹോദരിയോടൊപ്പം വീട്ടിലേയ്ക്ക് പോകുന്നതിനായി തോവാളപ്പടിയില്‍ ട്രിപ്പ് ജീപ്പിന് വന്നിറങ്ങിയതാണ് ഇരുവരും. അനക്‌സ് നിര്‍ത്തിയ ജീപ്പിനെ മറികടന്ന് മറുവശത്തേയ്ക്ക് കടക്കുമ്പോഴാണ് രാമക്കല്‍മേട് ഭാഗത്ത് നിന്നും വന്ന ജീപ്പ് കുട്ടിയെ ഇടിച്ചത്.

ഉടന്‍തന്നെ കുട്ടിയെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ മുത്തച്ചന്‍ നല്‍കിയ പരാതി പ്രകാരം ജീപ്പോടിച്ച ഡ്രൈവര്‍ക്കെതിരെ നെടുങ്കണ്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

you may also like this video;