13 November 2025, Thursday

Related news

November 13, 2025
November 6, 2025
November 5, 2025
November 5, 2025
November 5, 2025
November 2, 2025
November 2, 2025
November 2, 2025
November 1, 2025
November 1, 2025

ഇടമലക്കുടിയില്‍ തമ്പടിച്ച് 
ഒറ്റക്കൊമ്പന്‍

Janayugom Webdesk
മൂന്നാര്‍
September 19, 2025 9:48 pm

കാടുകയറാതെ ഒറ്റക്കൊമ്പന്‍ ഇടമലക്കുടിയില്‍ ചുറ്റിത്തിരിയുന്നു. ഏതാനം ദിവസങ്ങള്‍ മുമ്പാണ് മൂന്നാര്‍ മേഖലയില്‍ നിന്നും ഒറ്റക്കൊമ്പനെന്ന് വിളിപ്പേരുള്ള കാട്ടാന ഇടമലക്കുടിയില്‍ എത്തിയത്. കൃഷി നാശമുണ്ടാകുന്നുണ്ടെങ്കിലും അക്രമണ സ്വഭാവം ഇതുവവരെ ഉണ്ടാകാത്തതിനാല്‍ ആശ്വാസത്തിലാണ് ഉന്നതിയിലെ കുടുംബങ്ങള്‍. എന്നാല്‍ രാത്രിപകല്‍ വ്യത്യാസമില്ലാതെ കാട്ടാന മേഖളയില്‍ ചുറ്റിത്തിരിയുന്നത് ആശങ്കയുമാണ്. 

കാടിറങ്ങിയ ഒറ്റകൊമ്പന്‍ ഏറെ നാളുകള്‍ മൂന്നാര്‍ മേഖലയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇടമലക്കുടിയിലേക്ക് കടന്നത്. വനമേഖലയുടെ നടുവിലായി സ്ഥിതി ചെയ്യുന്ന പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഒറ്റക്കൊമ്പന്‍ ഇപ്പോള്‍ ചുറ്റി തിരിയുകയാണ്. ഇടയ്ക്ക് ഇടമലക്കുടിയിലേയ്ക്കുള്ള വഴിയില്‍ നിലയുറപ്പിച്ച കാട്ടാന ഗതാഗത തടസ്സം സൃഷ്ടിച്ചിരുന്നു. അതേ സമയം, കഴിഞ്ഞ ദിവസം പഞ്ചായത്ത് ഓഫീസിന് സമീപത്തും മറ്റും കാട്ടാന തമ്പടിച്ചത് ആശങ്കയായി. എന്നാൽ ആരും ആനയെ പ്രകോപിപ്പിച്ച് തുരത്തി ഓടിക്കാന്‍ ശ്രമിക്കുന്നുമില്ല. അതേ സമയം കാടിന് നടുവിലുള്ള ഇടമലക്കുടിക്ക് ചുറ്റും സുരക്ഷാ സംവിധാനം ഒരുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. 

Kerala State - Students Savings Scheme

TOP NEWS

November 13, 2025
November 13, 2025
November 13, 2025
November 13, 2025
November 13, 2025
November 12, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.