ഭരണഘടനയെ രക്ഷിക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ട് രാജ്ഘട്ട് മുതൽ ശാന്തിവനം വരെയും ചെങ്കോട്ട മുതൽ ജുമാമസ്ജിദ് വരെയും മനുഷ്യച്ചങ്ങല തീർത്ത പതിനായിരത്തിലധികം വിദ്യാർഥികളും ചെറുപ്പക്കാരും കർഷകരും തൊഴിലാളികളുമടങ്ങുന്ന പ്രക്ഷോഭകരെ രാജ്ഘട്ടിൽ അഭിസംബോധന ചെയ്യുകയായിരുന്ന സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സെക്രട്ടേറിയറ്റ് അംഗങ്ങളായ അതുൽ കുമാർ അഞ്ജാൻ, ബിനോയ് വിശ്വം എംപി അടക്കമുള്ള ദേശീയ നേതാക്കളെയും നൂറുകണക്കിന് പ്രവർത്തകരെയും യാതൊരു പ്രകോപനവുമില്ലാതെ അറസ്റ്റ് ചെയ്ത് അജ്ഞാതകേന്ദ്രത്തിലേയ്ക്ക് മാറ്റിയ ഡൽഹി പൊലീസിന്റെ നടപടി രാജ്യത്ത് അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ് നിലനില്കുന്നതെന്നാണ് വെളിവാക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.ഈ കിരാതനടപടിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതോടൊപ്പംതന്നെ ഇത്തരത്തിലുള്ള അടിച്ചമർത്തലുകളിലൂടെ മോഡി — ഷാ ദ്വയത്തിന് രാജ്യത്ത് ഉയർന്നുവരുന്ന ശക്തമായ ജനകീയ പ്രതിരോധത്തെ ഇല്ലാതാക്കാനാവില്ലെന്നും കാനം പറഞ്ഞു.
English Summary: A situation similar to the state of emergency in the country said Kanam
You may also like this video