August 14, 2022 Sunday

Related news

July 26, 2022
July 6, 2022
July 3, 2022
June 30, 2022
June 26, 2022
May 21, 2022
May 2, 2022
May 1, 2022
May 1, 2022
April 27, 2022

കാറിനുള്ളിൽ ആറുവയസുകാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി

Janayugom Webdesk
June 26, 2022 1:07 pm

ഉത്തരാഖണ്ഡ് ഹരിദ്വാറിൽ ഓടിക്കൊണ്ടിരുന്ന കാറിൽ ആറുവയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. കുട്ടി അമ്മയോടൊപ്പം കാളിയാറിൽ നിന്ന് റൂർക്കിയിലേക്ക് റിക്ഷയിൽ പോകുകയായിരുന്നു.

ഇതിനിടെ ഒരു പരിചയക്കാരൻ കൂട്ടുകാരുമായെത്തിയ കാറിൽ ഇവരെ കൊണ്ടാക്കാമെന്ന് പറഞ്ഞ് വിളിച്ച് കയറ്റുകയും വണ്ടിയിൽ വെച്ച് അമ്മക്ക് മുമ്പിൽ കുട്ടിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ക്രൂരമായി പീഡിപ്പിച്ച ശേഷം ഗംഗാ കനാലിന് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്ത് ഇരുവരെയും ഉപേക്ഷിച്ചു. വെള്ളിയാഴ്ച രാത്രി 10.30ഓടെയാണ് സംഭവം.

ഒരു മണിക്കൂറിന് ശേഷമാണ് പൊലീസ് വിവരമറിയുന്നത്. റൂർക്കി ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

പ്രതികൾക്ക് മേൽ ഐപിസി 376 വകുപ്പും പോക്സൊയും ചുമത്തിയിട്ടുണ്ടെന്ന് റൂർക്കി പൊലീസ് സൂപ്രണ്ടന്റ് പ്രേമേന്ദ്ര ദോഭൽ പറഞ്ഞു. ഇവരെ കാറിലേക്ക് വിളിച്ച് കയറ്റിയ ആളെയൊഴികെ മറ്റാരെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ് അറിയിച്ചു.

Eng­lish summary;A six-year-old girl was gang-raped inside a car

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.