ആറുവയസുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ചുട്ടുകൊന്നു

Web Desk

ഹോഷിയാർപൂർ:

Posted on October 23, 2020, 2:40 pm

പഞ്ചാബിൽ ദളിത് കുടിയേറ്റ തൊഴിലാളിയുടെ ആറുവയസുള്ള മകളെ ബലാത്സംഗം ചെയ്ത് ചുട്ടുകൊന്നു. തണ്ടയിലെ ജലാൽപൂർ ഗ്രാമത്തിലാണ് സംഭവം നടന്നത്.

കൊലപാതകം, ബലാത്സംഗം, പോക്സോ കുറ്റങ്ങൾ ചുമത്തി രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജലാൽപൂർ ഗ്രാമത്തിലെ യുവാവായ ഗുർപ്രീത് സിങ് ഇയാളുടെ മുത്തച്ഛൻ സുർജിത് സിങ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയുടെ കുടുംബം താമസിക്കുന്ന വീട്ടിൽ നിന്ന് ഗുർപ്രീത് സിങ് പെൺകുട്ടിയെ തന്റെ വീട്ടിലേക്ക് കൊണ്ടുപോയ ശേഷമാണ് ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയത്. പെൺകുട്ടിയുടെ പകുതി പൊള്ളലേറ്റ മൃതദേഹം ഇവരുടെ വീട്ടിൽ നിന്നാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

പഞ്ചാബ് സംസ്ഥാന പട്ടികജാതി കമ്മിഷൻ ചെയർപേഴ്സൺ തേജീന്ദർ കൗർ സംഭവത്തെക്കുറിച്ച് സ്വമേധയാ അന്വേഷണത്തിന് ഉത്തരവിട്ടു. ഹോഷിയാർപൂർ സീനിയർ പൊലീസ് സൂപ്രണ്ടിൽ കമ്മിഷൻ നിന്ന് വിശദമായ റിപ്പോർട്ട് തേടി.

ENGLISH SUMMARY: A six-year-old girl was raped and burned to death

YOU MAY ALSO LIKE THIS VIDEO