അഞ്ചു ഭാഷകൾ സമന്വയിപ്പിച്ച് കരളുചേർത്തൊരു പാട്ട്

Web Desk

തിരുവനന്തപുരം

Posted on June 03, 2020, 12:39 pm

ലോകം മുഴുവൻ കോവിഡ് പ്രതിസന്ധിയിൽ കഴിയുന്ന സാഹചര്യത്തിൽ ആശ്വാസവും പ്രതീക്ഷയും പകർന്ന് സ്നേഹഗീതവുമായി കലാകാരന്മാർ രംഗത്ത്. മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, അറബിക് എന്നിങ്ങനെ അഞ്ചു ഭാഷകൾ സമന്വയിപ്പിച്ചാണ് പാട്ടൊരുക്കിയത്. ജാതിമത വകഭേദങ്ങളില്ലാതെ കോവിഡിനെ തുരത്താൻ മുൻനിര പോരാളികളായവർക്കു വേണ്ടിയുള്ള ആദരമാണ് ഈ സ്നേഹഗാനം. മലയാളത്തിന്റെ യുവസംഗീതസംവിധായകരും ഗായകരുമായ ഗോപി സുന്ദര്‍, ഷാന്‍ റഹ്മാന്‍, അല്‍ഫോന്‍സ് ജോസഫ്, അഫ്‌സല്‍, സിതാര കൃഷ്ണകുമാർ, വൈഷ്ണവ് ഗിരീഷ് , നിരഞ്ജ് സുരേഷ്, കാവ്യ അജിത്, റംഷി അഹമ്മദ് എന്നിവരാണ് ഗാനം ആലപിച്ചത്.

ഇവർക്കൊപ്പം ഇംഗ്ലീഷ് ഗായകന്‍ റിയാസ് ഖാദിറും അറബിക് ഗായകന്‍ റാഷിദും ആലാപനത്തിൽ പങ്കു ചേർന്നു. അഞ്ചു രചയിതാക്കൾ ചേർന്നാണ് പാട്ടിനു വരികളൊരുക്കിയത്. മലയാളത്തിലെ വരികൾ ഷൈൻ രായംസും ഫൗസിയ അബുബക്കര്‍ ഹിന്ദിയിലും സുരേഷ്‌കുമാര്‍ രവീന്ദ്രന്‍ തമിഴിലും റിയാസ് ഖാദിര്‍ ഇംഗ്ലിഷിലും റാഷിദ് തമിഴിലും വരികളെഴുതി.

വ്യത്യസ്ത ഭാഷകളിലെ വരികൾ താളത്തിനൊപ്പം കലർത്തി ആസ്വാദനസുഖം നഷ്ടപ്പെടാതെയാണ് സ്നേഹഗാനം ഒരുക്കിയത്. പാട്ടിന്റെ ഓരോ വരിയും പുത്തനുണർവും പ്രതീക്ഷയും പകരുന്നുവെന്നാണ് ആസ്വാദകപക്ഷം പറയുന്നത്. ഷൗക്കത്ത് ലെന്‍സ്മാന്‍ ആണ് പാട്ടിന്റെ ക്രീയേറ്റീവ് ഹെഡ്. യൂസഫ് ലെൻസ്മാൻ ദൃശ്യാവിഷ്കാരം നിർവഹിച്ചു. രാം സുരേന്ദർ ആണ് പാട്ടിനു സംഗീതം നൽകിയത്.

Eng­lish sum­ma­ry; A song made with­out touch­ing the hand

you may also like this video;