സ്പൂൺടെസ്റ്റിലൂടെ ഏതു രോഗത്തെയും തിരിച്ചറിയാം

Web Desk
Posted on October 11, 2017, 2:43 pm

സ്വന്തമായി മരുന്ന് നിശ്ചയിക്കുന്നതിന് പകരം, ഡോക്ടറുടെ സഹായമില്ലാതെ മിനിറ്റുകള്‍ കൊണ്ട് ശരീരത്തെ ഏതെങ്കിലും രോഗം ബാധിച്ചിട്ടുണ്ടോയെന്ന് തിരിച്ചറിയാനുള്ള മാര്‍ഗമാണ് സ്‍പൂണ്‍ ടെസ്റ്റ്. വീട്ടിലിരുന്ന് ഇത് പരീക്ഷിക്കാനും കഴിയും. ഇതിന് വേണ്ടത് ഒരു വൃത്തിയുള്ള സ്‍പൂണ്‍ മാത്രമാണ്.

എങ്ങനെ സ്പൂൺ ടെസ്റ്റ് ചെയ്യാം..

രാവിലെ വെറും വയറ്റിലാണ് സ്‍പൂണ്‍ ടെസ്റ്റ് നടത്തേണ്ടത്. സ്‍പൂണ്‍ ടെസ്റ്റിന് മുമ്പ് ഒരു ഗ്ലാസ് വെള്ളം പോലും കുടിക്കുന്നത് ഒഴിവാക്കണം.ഈ സ്പൂണ്‍ കൊണ്ട് നാവില്‍ അറ്റം മുതല്‍ നല്ലതു പോലെ ഉരസുക. കുറച്ച് നേരത്തിന് ശേഷം ഉമിനീര് ഈ സ്‍പൂണില്‍ പറ്റിപ്പിടിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. ശേഷം ഈ സ്‍പൂണ്‍ ഒരു സുതാര്യമായ പ്ലാസ്റ്റിക് ബാഗില്‍ പൊതിയുക. ഇത് സൂര്യപ്രകാശം ലഭിക്കുന്നിടത്തോ നല്ല പ്രകാശമുള്ള ടേബിള്‍ ലാമ്പിനു കീഴിലോ വയ്ക്കുക. ഒരു മിനിറ്റു കഴിഞ്ഞ ശേഷം ഈ സ്‍പൂണ്‍ പുറത്തെടുത്ത് പരിശോധിക്കാം.

സ്‍പൂണിന് എന്തെങ്കിലും ഗന്ധമുണ്ടോയെന്ന് പരിശോധിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. രൂക്ഷമായ ഗന്ധമോ മറ്റു അസാധാരണമായ അടയാളങ്ങളോ സ്‍പൂണില്‍ ഇല്ലെങ്കില്‍ നിങ്ങളുടെ ആന്തരിക അവയവങ്ങള്‍ ആരോഗ്യത്തോടെ പ്രവര്‍ത്തിക്കുന്നുവെന്ന് മനസിലാക്കാം. മറിച്ച്, സ്‍പൂണില്‍ നിന്ന് രൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ ശ്വാസകോശ രോഗങ്ങളെയാണ്.സ്പൂണില്‍ മഞ്ഞ നിറത്തിലുള്ള അടയാളമാണ് കാണുന്നതെങ്കില്‍ തൈറോയ്ഡ് ഗ്രന്ധിയുടെ പ്രവർത്തനത്തിലെ മോശം അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. ഓറഞ്ച് നിറമാണ് സ്പൂണിനെങ്കില്‍ ഇത് കിഡ്നി പ്രശ്നത്തെയും സൂചിപ്പിക്കുന്നു. .സ്പൂണിന്റെ ഗന്ധം അമോണിയക്കു സമാനമെങ്കില്‍ ഇത് വൃക്ക രോഗങ്ങളെ സൂചിപ്പിയ്ക്കുന്നു. സ്പൂണിന് പഴവര്‍ഗങ്ങളുടെ ഗന്ധമുണ്ടെങ്കില്‍ അത് പ്രമേഹത്തെയാണ് സൂചിപ്പിക്കുന്നത്. ഇനി സ്‍പൂണില്‍ അസാധാരണമായ അടയാളങ്ങളോ നിറങ്ങളോയുണ്ടോയെന്നാണ് പരിശോധിക്കേണ്ടത്. ക്തത്തിലേക്ക് ഓക്സിജനെ എത്തിക്കുന്ന പ്രക്രിയയെ ബ്രോങ്കൈറ്റിസ് ബാധിക്കുന്നത് മൂലമാണ് പര്‍പ്പിള്‍ നിറമുണ്ടാകാന്‍ കാരണം.
നിങ്ങളുടെ വായ നാറ്റത്തേക്കാള്‍ രൂക്ഷമായ ദുര്‍ഗന്ധമാണെങ്കില്‍ ശ്വാസകോശത്തില്‍ അണുബാധയുണ്ടെന്നതിന്റെ സൂചനയാണത്. സ്പൂണില്‍ വെളുത്ത നിറത്തില്‍ അടയാളങ്ങളുണ്ടെങ്കില്‍ അത് ശ്വാസകോശ അണുബാധയുണ്ടെന്ന സൂചനയാണ് നല്‍കുന്നത്. പര്‍പ്പിള്‍ നിറത്തിലെ അടയാളങ്ങളാണെങ്കില്‍ രക്തയോട്ടത്തിലെ പ്രശ്നങ്ങളിലേക്കും ശ്വാസനാള രോഗം, അധിക കൊളസ്ട്രോള്‍ നില എന്നിവയിലേക്കുമാണ് വിരല്‍ചൂണ്ടുന്നത്.