Monday
18 Feb 2019

‘ആ മനുഷ്യനെ കളിയാക്കി ചിരിച്ചിട്ടുണ്ട്; ഇയാളിത്ര വിഡ്ഢിയാണോ എന്ന് ചിന്തിച്ചിട്ടുണ്ട്’

By: Web Desk | Sunday 10 June 2018 11:59 AM IST

ജനകോടികളുടെ വിശ്വസ്ഥ സ്ഥാപനം ” എന്ന് പറഞ്ഞു കൊണ്ട് അറ്റ്ലസ് ജ്വല്ലറി പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്ന ആ മനുഷ്യനെ കളിയാക്കി ചിരിച്ചിട്ടുള്ളതായി അദ്ധ്യാപിക ദീപ നിശാന്ത്. എന്നാൽ ഇന്ന് അദ്ദേഹം മടങ്ങിവന്നപ്പോൾ ഉള്ളിൽ ഏറ്റവും പ്രിയപ്പെട്ട ഒരാൾ മടങ്ങി വന്നപോലെ ആഹ്ലാദമുയരുന്നത്.
അയാൾ ശരിക്കും ജനകോടികളുടെ വിശ്വസ്ഥസ്ഥാപനം തന്നെയാണ്.”ഫേസ്ബുക് പോസ്റ്റിലൂടെയാണ് ദീപ പറയുന്നു.

പോസ്റ്റിന്റെപൂർണ്ണരൂപം

“ജനകോടികളുടെ വിശ്വസ്ഥ സ്ഥാപനം ” എന്ന് പറഞ്ഞു കൊണ്ട് അറ്റ്ലസ് ജ്വല്ലറി പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്ന ആ മനുഷ്യനെ കളിയാക്കി ചിരിച്ചിട്ടുണ്ട്. സിനിമകളിൽ സ്വയമൊരു കോമാളിയായി ഒറ്റ സീനിൽ വന്നു പോകുമ്പോൾ ഇയാളിത്ര വിഡ്ഢിയാണോ എന്ന് ചിന്തിച്ചിട്ടുണ്ട്.. പക്ഷേ പിന്നീടയാളെ തിരിച്ചറിഞ്ഞത്, അയാൾ ജയിലിലായപ്പോൾ അയാളുടെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നവരുടെയും അയാൾ സഹായിച്ചവരുടേയും വാക്കുകളിൽ നിന്നാണ്.. “സാറ് പാവാ “ണെന്നും പറഞ്ഞ് നെഞ്ചു പൊട്ടിക്കരഞ്ഞ ഒരാളെ നേരിട്ടു കണ്ടിട്ടുണ്ട്. പലരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് അയാളിലെ മനുഷ്യനെ… അതു കൊണ്ടു തന്നെയാവണം അയാൾ ടീ വിയിലിരുന്ന് ബ്രിട്ടാസിനോട് സംസാരിക്കുമ്പോൾ, ഫീനിക്സ് പക്ഷിയെപ്പോൽ ചാരത്തിൽ നിന്നും ഞാനുയർത്തെണീക്കും എന്ന് പറയുമ്പോൾ, ഉള്ളിൽ ഏറ്റവും പ്രിയപ്പെട്ട ഒരാൾ മടങ്ങി വന്ന പോലെ ആഹ്ലാദമുയരുന്നത്..അയാൾ ശരിക്കും ജനകോടികളുടെ വിശ്വസ്ഥസ്ഥാപനം തന്നെയാണ്….

Related News