25 April 2024, Thursday

Related news

July 19, 2023
July 15, 2023
July 10, 2023
June 21, 2023
June 17, 2023
June 15, 2023
June 14, 2023
June 12, 2023
May 19, 2023
April 16, 2023

വീടിന് മുന്നിലിരുന്ന് കളിക്കുകയായിരുന്ന മൂന്നുവയസുകാരനെ തെരുവ് നായ കടിച്ചു

Janayugom Webdesk
July 10, 2022 7:16 pm

വീടിന് മുന്നിൽ ഇരുന്ന് കളിക്കുകയായിരുന്ന മൂന്നുവയസുകാരനെ തെരുവുനായ കടിച്ചു. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഗരൂർ പഞ്ചായത്തിലെ തണ്ണിക്കോണം, ദൈവദശകത്തിൽ റീജോ, രജി ദമ്പതിമാരുടെ മകൻ മൂന്നുവയസുള്ള ആതിഥേയനെയാണ് നായ ആക്രമിച്ചത്.
ശനിയാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. ഈ സമയം കുട്ടിയുടെ മുത്തശ്ശി മുറ്റം അടിച്ചുവാരുകയും, കുട്ടി വീടിനുപുറത്ത് ഇരുന്ന് കളിക്കുകയുമായിരുന്നു. മാതാപിതാക്കൾ ഇരുവരും കൊടുവഴന്നൂരിലുള്ള അവരുടെ സ്വകാര്യ ട്യൂഷൻ സെന്ററിലായിരുന്നു. വീടിന് സമീപത്തേക്ക് കടന്നുവന്ന തെരുവുനായ കുട്ടിയുടെ കഴുത്തിലും നെഞ്ചിലും കടിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചിൽകേട്ട് ഓടിയെത്തിയ മുത്തശ്ശി നായയെ ആട്ടിപായിച്ച് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.
കഴുത്തിലും നെഞ്ചിലും കടിയേറ്റ കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുറിവിനു ചുറ്റുമായി റാബിസ് വാക്സിൻ നല്കിയിട്ടുണ്ട്. രണ്ട് മാസങ്ങൾക്ക് മുമ്പ് ദമ്പതിമാരുടെ മൂത്തമകൻ ഗൗശികനെയും തെരുവുനായ ആക്രമിച്ചിരുന്നു. സൈക്കിളിൽ എത്തിയ ഗൗശികനെ നായ ഓടിക്കുകയും സൈക്കിളിൽ നിന്ന് വീണ് കുട്ടിയുടെ തള്ളവിരലിന് പൊട്ടലേൽക്കുകയും ചെയ്തു.
നഗരൂർ പഞ്ചായത്തിലെ തണ്ണിക്കോണത്തടക്കം മിക്ക ഭാഗങ്ങളിലും തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമായി മാറിയിട്ടുണ്ട്. നായ്ക്കളെ അടിയന്തരമായി വന്ധ്യംകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. നഗരൂരിൽ തെരുവുനായ്ക്കളെ നിയന്ത്രിക്കാനുള്ള സത്വര നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഡി സ്മിത അറിയിച്ചു. നായ്ക്കളെ ഫലപ്രദമായി വന്ധ്യംകരിക്കുന്നതിനായി പ്രത്യേക പ്രോജക്ട് പഞ്ചായത്തിന്റെ നേതൃത്തിൽ തയാറാക്കിയിട്ടുണ്ടെന്നും വീടുകളിൽ നായ്ക്കളെ വളർത്തുന്നവർ അടിയന്തരമായി ലൈസൻസ് എടുക്കണമെന്നും പ്രസിഡന്റ് അറിയിച്ചു.

Eng­lish Sum­ma­ry: A stray dog bit a three-year-old boy who was play­ing in front of the house

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.