പുതുവത്സര ആഘോഷങ്ങള്‍ കഴിഞ്ഞുമടങ്ങവെ ട്രെയിനിടിച്ച് വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം. ബാലുശേരി അറപ്പീടിക സ്വദേശി ആദിൽ ഫർഹാൻ (17) ആണ് മരിച്ചത്. സ്കൂട്ടറിൽ മടങ്ങുന്നതിനിടെ റെയിൽവേപാളം മുറിച്ചുകടക്കവേ ട്രെയിന്‍ തട്ടിയാണ് മരിച്ചത്. തുരന്തോ എകസ്പ്രസാണ് ഇടിച്ചത്. ഗാന്ധി റോഡ് മേൽപ്പാലത്തിനു കീഴിലുള്ള ട്രാക്കിലാണ് അപകടം നടന്നത്. പ്രധാന റോഡുകൾ ബ്ലോക്കായതിനാൽ ഈ വഴിയെ പോവുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് രക്ഷപ്പെട്ടു.
English Summary: A student di ed after being hit by a train while returning from celebrating New Year
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.