June 27, 2022 Monday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനിയെ ബിരുദദാന ചടങ്ങില്‍ നിന്ന് പുറത്താക്കി

By Janayugom Webdesk
December 23, 2019

പോണ്ടിച്ചേരി: ഹിജാബ് ധരിച്ചതിന്റെ പേരിൽ വിദ്യാർത്ഥിനിയെ രാഷ്ട്രപതി പങ്കെടുത്ത ചടങ്ങിൽ നിന്ന് പുറത്താക്കി. പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിലെ എം. എ മാസ് കമ്മ്യൂണിക്കേഷൻ സ്വർണമെഡൽ ജേതാവായ റബീഹയെയാണ് ഹിജാബ് ധരിച്ചതിന്റെ പേരിൽ പരിപാടിയിൽ നിന്ന് പുറത്താക്കിയത്.

രാഷ്ട്രപതി പങ്കെടുത്ത പരിപാടിയിൽ ഹിജാബ് ധരിച്ച് പങ്കെടുക്കാൻ പാടില്ലെന്ന് റാബിഹയോട് പറയുകയായിരുന്നു. എന്നാൽ ഹിജാബ് നീക്കം ചെയ്യില്ലെന്ന് റാബിഹ അറിയിച്ചു. ഇതൊടെ റബീഹയോട് പരിപാടി നടക്കുന്ന ഹാളിൽ നിന്ന് പുറത്ത് പോകാൻ പറയുകയായിരുന്നു.

189 പേരിൽ പത്ത് പേരെ തിരഞ്ഞെടുക്കകയും ഇവർക്ക് മാത്രം നേരിട്ട് ബഹുമതി സമ്മാനിച്ച ശേഷം രാഷ്ട്രപതി രാം നാഥ് കോവിന്ദ് മടങ്ങിയ ശേഷമാണ് റബീഹയ്ക്ക് ഹാളിൽ പ്രവേശിക്കാൻ അനുമതി നൽകിയത്. തുടർന്ന് പ്രതിഷേധ സൂചകമായി തനിക്ക് ലഭിച്ച സ്വർണമെഡൽ റാബീഹ പരസ്യമായി നിരസിച്ചു. അതേസമയം പൗരത്വ ഭേദഗതി നിയമത്തിലും, സർവകലാശാലകളിലെ പൊലീസ് നടപടികളിലും പ്രതിഷേധിച്ച് മൂന്ന് വിദ്യാർത്ഥികൾ ചടങ്ങ് ബഹിഷ്ക്കരിച്ചു. ഇലക്ട്രോണിക്സ് മീഡിയയിൽ ഒന്നാം റാങ്ക് നേടിയ കാർത്തിക, പി. എച്ച്. ഡി ജേതാക്കളായ അരുൺകുമാർ, മെഹല്ല എന്നിവരാണ് പ്രതിഷേധവുമായി ചടങ്ങ് ബഹിഷ്ക്കരിച്ചത്.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.