ഗുരുപൂജ അവാർഡു ലഭിച്ച എൽസി  സുകുമാരനെ യുവകലാസാഹിതി  അനുമോദിച്ചു

Web Desk
Posted on September 19, 2020, 9:41 pm

2019ലെ ഗുരുപൂജ അവാർഡ് ലഭിച്ച എൽസി സുകുമാരനെ യുവകലാസാഹിതി കോഴിക്കോട് ജില്ലാകമ്മിറ്റി അനുമോദിച്ചു. ഫറോക്ക് വെസ്റ്റ് നല്ലൂരിൽ എൽസി സുകുമാരൻ്റെ ഗൃഹാങ്കണത്തിൽ നടന്ന അനുമോദന യോഗത്തിൽ ജില്ലാ വൈസ് പ്രസിഡണ്ട് എം എ ബഷീർ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് ഡോ: ശരത് മണ്ണൂർ ഉപഹാരം സമർപ്പിച്ചു. ജില്ലാ സെക്രട്ടറി അഷറഫ് കുരുവട്ടൂർ, വിജയകുമാർ
പൂതേരി, ജയക്കിളി, തിലകൻ ഫറോക്ക്, കെ സുകുമാരൻ എന്നിവർ സംസാരിച്ചു. നാടക മേഖലയിലെ വിശിഷ്ട സേവനത്തിനാണ് അവാർഡ് ലഭിച്ചത്.നാടകാഭിനയത്തൽ 50 വർഷങ്ങൾ പിന്നിട്ട നടിയാണ് എൽസി സുകുമാരൻ.

സ്കൂൾ പഠനകാലത്ത് ജമീല എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടായിരുന്നു തുടക്കം.കോഴിക്കോട് സംഗമം തീയേറ്റേഴ്സിൻ്റെ സൃഷ്ടി, സ്ഥിതി, സംഹാരം തുടങ്ങി എല്ലാ നാടക കങ്ങളിലും എൽസി അഭിനയിച്ചു. നെല്ലിക്കോട്ടു ഭാസ്ക്കരൻ, കഞ്ഞാണ്ടി, മാമുക്കോയ, ജോയ് മാത്യു, നിലമ്പൂർ ആയിഷ തുടങ്ങിയവർക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. 500 ഓളം നാടകങ്ങളിലും 15 ഓളം സിനിമകളിലും എൽസി സുകുമാരൻ വേഷമിട്ടു.നിരവധി റേഡിയോ നാടകങ്ങളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. യുവകലാസാഹിതിയുടെ കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് കൂടിയാണ്. ഫറോക്കിനു സമീപം വെസ്റ്റ് നല്ലൂരിൽ ഡ്രീംസ് എന്ന വീട്ടിലാണ് ഈ കലാകാരി താമസിക്കുന്നത്.

Eng­lish sum­ma­ry; a suku­maran award

You may also like this video;