September 28, 2022 Wednesday

Related news

March 14, 2022
July 4, 2021
June 8, 2020
May 20, 2020
May 15, 2020
May 14, 2020
May 10, 2020
May 3, 2020
April 30, 2020
April 27, 2020

ലോക് ഡൗണിൽ ഗുരുദക്ഷിണ ശില്പ നിർമ്മിതിയിൽ സുനിൽ തിരുവാണിയൂർ 

ഷാജി ഇടപ്പള്ളി
കൊച്ചി
May 10, 2020 2:41 pm

ലോക് ഡൗൺ കാലയളവിൽ ഗുരുദക്ഷിണയായി സ്വന്തം ഗുരുവിന്റെ ശില്പം നിർമ്മിച്ച് സമർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ദേശീയ അവാർഡ് ജേതാവ് സുനിൽ തിരുവാണിയൂർ. മണീട് സ്വദേശിയായ ശില്പകലയിലെ ആദ്യ ഗുരു എൺപത്തിയാറുകാരനായ  ചെങ്ങനാട്ടുകുഴി  ഏലിയാസിന്റെ അർദ്ധകായ ശില്പ നിർമ്മാണം അവസാന ഘട്ടത്തിലാണ്. ഒരുപാട് നാളുകളായി  മനസ്സിൽ കൊണ്ടുനടന്ന ഒരു ആഗ്രഹമാണ് ഈ കൊറോണക്കാലത്ത് സഫലമാക്കാൻ കഴിയുന്നതെന്നും സുനിൽ പറയുന്നു. എഴുതപ്പെട്ട ചരിത്രങ്ങളിൽ അടയാളപ്പെടുത്താതെ പോയ ഒരു കാലഘട്ടത്തിന്റെ പരിച്ഛേദമായി ഒരു കുടിൽ ജീവിതത്തിൻ്റെ പശ്ചാത്തലത്തിൽ  കേരളത്തിൻ്റെ ഇഷ്ടവിഭവമായ ചക്കയും അരിവാളും മണ്ണെണ്ണ വിളക്കും ചേർന്ന്‌ തടിയിൽ കൊത്തിയെടുത്ത ‘എ ടെയിൽ ഓഫ് ജാക് ഫ്രൂട്ട്’ ശിൽപ്പത്തിന്‌  വുഡ് ആൻഡ്‌ മെറ്റൽ വർക്ക് വിഭാഗത്തിലാണ്‌ ഈ വർഷത്തെ കേന്ദ്ര ലളിതകലാ അക്കാദമിയുടെ അറുപത്തിയൊന്നാമത് ശിൽപ്പകലാ പുരസ്‌കാരത്തിന്  സുനിൽ തിരുവാണിയൂരിനെ  അർഹനാക്കിയത്.

ഇടപ്പള്ളി പോലീസ് സ്റ്റേഷൻ അക്രമണ കേസിൽ പ്രതിയായി പൊലീസിന്റെ ക്രൂര മർദ്ദനത്തിന് ഇരയായ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായ  കൊറുങ്കോട്ടയിലെ  വി  സി ചാഞ്ചൻറെ പോർട്രൈറ്റ് വരച്ചുകൊണ്ടാണ് സുനിൽ തന്റെ കലാ പരമായ കഴിവ് ആദ്യം സമൂഹത്തിന് മുന്നിൽ പ്രകടിപ്പിച്ചത്. പിന്നെ ശില്പ നിർമ്മാണത്തിലേക്ക് തിരിയുകയായിരുന്നു. തൃശൂർ ഫൈൻ ആർട്സ് കോളേജിൽനിന്ന്‌ ശിൽപ്പകലാ വിഭാഗത്തിൽ ബിരുദം നേടിയിട്ടുള്ള ഇദ്ദേഹം രാമമംഗലത്ത്‌ നിർമ്മിച്ച  ഷഡ്കാല ഗോവിന്ദ മാരാരുടെ പൂർണ്ണകായ ശില്പത്തിന് വലിയ  ജനകീയ അഗീകാരം  ലഭിച്ചു.

you may also like this video;


പിന്നെ ഫാക്ടിന്  വേണ്ടി  എം കെ കെ നായർ, ഗവ. ഫോക്‌ലോർ അക്കാദമിക്കുവേണ്ടി ചെറുശ്ശേരി, കോട്ടയം കുറുച്ചി ആതുര സേവാസംഘം ആശ്രമത്തിൽ സ്വാമി ആതുരദാസ്,  ദക്ഷിണ നാവിക ആസ്ഥാനത്ത്‌ ഗരുഡ ശിൽപ്പ, ഹോമിയോപ്പതിയിലെ ഡോ. പടിയാർ, പാലക്കാട് പെരിങ്ങോട് പഞ്ചായത്തിനുവേണ്ടി മഹാത്മാ ഗാന്ധിയുടേതുൾപ്പെടെ സിമൻ്റിലും ബ്രോൺസിലും  നിരവധി ശ്രദ്ധേയങ്ങളായ  ശിൽപ്പങ്ങൾ സുനിൽ  ഇതിനോടകം പൂർത്തിയാക്കിയിട്ടുണ്ട്.

കണയന്നൂർ താലൂക്കിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയിൽ നിർണായക പങ്ക് വഹിച്ച  മുളന്തുരുത്തിയിലെ വെട്ടത്തുപറമ്പിൽ കുടുംബാംഗമാണ് സുനിലിന്റെ മാതാവ് അമ്മിണി. അതുകൊണ്ടു തന്നെ ചെറുപ്പകാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളോട്   അടുത്തിടപഴകാനും  പാർട്ടി പ്രസിദ്ധീകരണങ്ങളും  ആനുകാലികങ്ങളും വായിക്കാനും കല രംഗത്തേക്ക് ആകർഷിക്കപ്പെടാനും  ഇടയാക്കിയതായ് സുനിൽ പറയുന്നു. തിരുവാണിയൂർ.ചെട്ടിയാംചേരിൽ സി കെ കൃഷ്‌ണനാണ് പിതാവ്.  വീട്ടിൽ ശില്പ നിർമ്മാണ  പരിശീലന കളരി സംഘടിപ്പിക്കുന്നുണ്ട്. വിവിധ ഇടങ്ങളിൽ പരിശീലന ക്ലാസുകൾ എടുക്കാറുണ്ട്. കഴിഞ്ഞ 30  വർഷമായി ശിൽപ്പനിർമാണത്തിൽ സജീവമാണ്. നിരവധി പുരസ്കാരങ്ങളും  ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.  ചിത്രകലാധ്യാപികയായ മായയാണ് ഭാര്യ.  ബിരുദ വിദ്യാർത്ഥിയായ മകൾ അനന്തലക്ഷ്മിയും ഹൈസ്കൂൾ വിദ്യാർത്ഥിയായ മകൻ  അനന്തകൃഷ്ണനും  ചിത്രകലയിലും ശില്പ നിർമാണത്തിലും തല്പരരാണ്. ഇവരുടെ പൂർണ സഹകരണവും തനിക്ക് കൂടുതൽ പ്രചോദനമാണെന്ന് 49  കാരനായ സുനിൽ തിരുവാണിയൂർ പറയുന്നു.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.