Saturday
23 Feb 2019

ഏബലിന്‍റെ കഴിവുകള്‍ ആകാശം തൊടാന്‍ പിന്തുണയേകി അധ്യാപകനും

By: Web Desk | Friday 20 July 2018 7:40 PM IST


kANNANTE AMMA JANAYUGOM

ഒരു ഗുരു തീര്‍ച്ചയായും മാതൃഹൃദയത്തിന് ഉടമയായിരിക്കണം എന്ന വാക്യം അന്വര്‍ത്ഥമാക്കി കൊണ്ട് അമ്പലപ്പുറം ഗവ.വെല്‍ഫെയര്‍ യൂ.പി സ്‌കൂളിലെ അധ്യാപകന്‍ അനൂപ് അന്നൂര്‍ ഏവര്‍ക്കും മാതൃകയാവുകയാണ്. ഒറ്റപ്പെട്ടതാണെങ്കിലും അധ്യാപകരുടെ പീഡനങ്ങളെക്കുറിച്ചുളള വാര്‍ത്തകള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഈ അധ്യാപകന്റെ പ്രസക്തിയേറുന്നത്. ദൈവത്തിന്റെ സൃഷ്ടികളില്‍ ഏറ്റവും മനോഹരമായത് പൂക്കളും കുരുന്നുകളുമാണ്. സമൂഹത്തില്‍ നിന്നും മാറ്റി നിര്‍ത്തപ്പെടാവുന്ന ഒരു വിഭാഗം കുട്ടികളുണ്ട് ഭിന്നശേഷിക്കാര്‍. ഏബല്‍ തോമസ് എന്ന ഭിന്നശേഷിക്കാരനായ തന്റെ ശിഷ്യനെ സമൂഹമധ്യത്തിലേക്ക് കൈപിടിച്ചുയര്‍ത്തുകയാണ് ഈ അധ്യാപകന്റെ ലക്ഷ്യം. മൂന്നാം ക്ലാസ്സിലെ പാഠ്യവിഷയമായ സുഗതകുമാരി ടീച്ചറിന്റെ കവിതയായ കണ്ണന്റെ അമ്മയെ ആസപദമാക്കി വരച്ച ചിത്രം ഏബലിന്റെ മികച്ച സൃഷ്ടികളില്‍ ഒന്നാണ്. കഴിവുകള്‍ക്കു മുന്നില്‍ ന്യൂനതകള്‍ക്ക് സ്ഥാനമില്ലായെന്ന് ഗവ.വെല്‍ഫയര്‍ യൂപിഎസി ലെ മൂന്നാം ക്ലാസ്സുകാരന്‍ ഏബല്‍ തോമസ് തെളിയിക്കുകയാണ്.

Related News