ബന്ധുവായ യുവാവിനെ കൗമാരക്കാരന്‍ വെടിവച്ച്‌ കൊന്നു

Web Desk

ന്യൂഡൽഹി

Posted on March 10, 2018, 9:38 am

ബന്ധുവായ യുവാവിനെ കൗമാരക്കാരന്‍ വെടിവച്ച്‌ കൊന്നു. തോക്ക് ചൂണ്ടി സെല്‍ഫി എടുക്കുന്നതിനിടെ പതിനേഴുകാരന്‍ സ്കൂള്‍ അധ്യാപകനായ പ്രശാന്ത് ചൗഹാനെ കൊലപ്പെടുത്തിയത്. പ്രശാന്ത് ചൗഹാന്‍ തന്‍റെ ബന്ധു വീട്ടില്‍ സന്ദര്‍ശനത്തിന് എത്തിയപ്പോഴായിരുന്നു സംഭവം.

വെടിയേറ്റ ചൗഹാനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. വെടിയേറ്റ നിലയില്‍ ആശുപത്രിയില്‍ എത്തിച്ച ഉടന്‍ തന്നെ ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിച്ചു. സംഭവത്തില്‍ പതിനേഴുകാരനെതിരെയും ഇയാളുടെ പിതാവിനെതിരെയും കേസെടുത്തിട്ടുണ്ട്.