11 February 2025, Tuesday
KSFE Galaxy Chits Banner 2

Related news

January 16, 2025
December 12, 2024
December 11, 2024
October 14, 2024
August 3, 2023
July 31, 2023
June 15, 2023
June 12, 2023
June 11, 2023
April 27, 2022

ഊഞ്ഞാലിൽ കുരുങ്ങി പത്തുവയസുകാരനെ മരിച്ചനിലയിൽ കണ്ടെത്തി

Janayugom Webdesk
ആലപ്പുഴ
January 16, 2025 12:29 pm

വീട്ടിലെ ഊഞ്ഞാലില്‍ കുരുങ്ങി പത്തുവയസുകാരനെ മരിച്ചനിലയില്‍ കണ്ടെത്തി . അരൂർ കേളാത്തുകുന്നേല്‍ കശ്യപാണ് മരിച്ചത്. വീടിന്റെ മുകളിലത്തെ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. വീടിന്റെ രണ്ടാമത്തെ നിലയില്‍ കെട്ടിയിരുന്ന ഊഞ്ഞാലില്‍ കുരുങ്ങി കുട്ടി മരിച്ചു എന്നാണ് വീട്ടുകാര്‍ പറയുന്നത്. 

വീടിന്റെ ടെറസിലെ ഇരുമ്പുബാറില്‍ കെട്ടിയ ഷാളില്‍ കുടുങ്ങിയാണ് അപകടം ഉണ്ടായതെന്ന് പൊലീസ് പറയുന്നു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.കുമ്പളം സ്വദേശികളായ അഭിലാഷിന്റെയും ധന്യയുടെയും മകനാണ് കശ്യപ്. അരൂരില്‍ കുടുംബം വാടകയ്ക്ക് താമസിക്കുകയാണ്. ഇന്നലെ സ്‌കൂള്‍ വിട്ട് വന്ന കുട്ടി മുകളിലത്തെ നിലയിലേക്ക് പോയി. അവിടെ വച്ചാണ് അപകടം ഉണ്ടായത് എന്നാണ് വീട്ടുകാര്‍ പറയുന്നത്. പോസ്റ്റമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായാല്‍ മാത്രമേ മരണ കാരണം വ്യക്തമാകുകയുള്ളൂ എന്ന് പൊലീസ് പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.