24 April 2024, Wednesday

Related news

March 25, 2024
March 17, 2024
February 22, 2024
February 6, 2024
January 13, 2024
January 3, 2024
December 30, 2023
December 29, 2023
December 26, 2023
December 6, 2023

യുഎസില്‍ മൂന്നാമത്തെ ബാങ്കും തകർച്ചയിലേക്ക്

Janayugom Webdesk
മുംബൈ
March 16, 2023 8:49 am

യുഎസ് ബാങ്കുകൾക്ക് പിന്നാലെ മുൻനിര സ്വിസ് ബാങ്കായ ക്രെഡിറ്റ് സ്യൂസ് ഗ്രൂപ്പ് എജിയും പ്രതിസന്ധിയിലേക്ക്. മുൻനിര നിക്ഷേപകരായ സൗദി നാഷണൽ ബാങ്ക് കൂടുതൽ സാമ്പത്തിക സഹായം നൽകില്ലെന്ന് അറിയിച്ചതോടെ ഓഹരിവില കുത്തനെ ഇടിഞ്ഞു. സിലിക്കണ്‍ വാലി ബാങ്കിനും സിഗ്നേച്ചര്‍ ബാങ്കിനും പിന്നലെ അമേരിക്കയിലെ പ്രമുഖ ബാങ്കായ ഫസ്റ്റ് റിപ്പബ്ലിക്കന്‍ ബാങ്കും തകര്‍ച്ചയിലേക്കെന്ന് സുചന. കഴിഞ്ഞ ദിവസം ബാങ്കിന്റെ ഓഹരി 67 ശതമാനത്തിലേക്ക് കൂപ്പുകുത്തി. ഓഹരികള്‍ പാപ്പരായി പോകാതെ സംരക്ഷിക്കാന്‍ യുഎസ് ഫെഡറല്‍ റിസര്‍വും ജെപി മോര്‍ഗന്‍ കമ്പനിയും ശ്രമം തുടങ്ങിക്കഴിഞ്ഞു. സിലിക്കണ്‍ വാലി ബാങ്കിന്റെ തകര്‍ച്ചയെതുടര്‍ന്ന് മൂഡി ഇന്‍വെസ്റ്റേഴ്സ് സര്‍വീസ് ഫസ്റ്റ് റിപ്പബ്ലിക്കന്‍ ബാങ്കിനെ കരകയറ്റാനുള്ള ശ്രമത്തിലാണ്. 

അതിനിടെ ഇന്നലെ മാത്രം ക്രെഡിറ്റ് സ്യൂസിന്റെ ഓഹരിവില ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ 30 ശതമാനം താഴ്ന്നു. വില്പന സമ്മർദ്ദത്തെത്തുടർന്ന് നിരവധി തവണ വ്യാപാരം നിർത്തിവച്ചു. ഒരു വർഷക്കാലയളവിലെ ഉയർന്ന വിലയെ അപേക്ഷിച്ച് 74 ശതമാനം വിലയിടിവ് ഉണ്ടായിട്ടുണ്ട്. യുഎസിലെ സിലിക്കൺ വാലി ബാങ്കിന്റെ തകർച്ച യൂറോപ്യൻ ബാങ്കുകളിലേക്കും പടരുന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്. 

സ്വിറ്റ്സർലൻഡിലെ രണ്ടാമത്തെ വലിയ ബാങ്കാണ് ക്രെഡിറ്റ് സ്യൂസ് ഗ്രൂപ്പ് എജി. തുടർച്ചയായ അഴിമതി ആരോപണങ്ങളിൽ ഇടപാടുകാർക്കും നിക്ഷേപകർക്കും മുന്നിൽ ബാങ്കിന്റെ വിശ്വാസ്യതയ്ക്ക് അടുത്തിടെ കാര്യമായി കോട്ടം സംഭവിച്ചിരുന്നു. ഇതിൽ നിന്നും കരകയറാൻ ശ്രമിക്കവേയാണ് പുതിയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്, സൗദി നാഷണൽ ബാങ്കിന് നിലവിൽ ക്രെഡിറ്റ് സ്യൂസിൽ 9.9 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. റെഗുലേറ്ററി പ്രശ്നങ്ങളുടെ പേരിൽ കൂടുതൽ നിക്ഷേപത്തിന് തയ്യാറല്ലെന്ന് ചെയർമാൻ അമ്മാർ അൽ ഖുദൈരിയാണ് അറിയിച്ചത്. ക്രെഡിറ്റ് സ്യൂസിന്റെ വികസന പദ്ധതിയിൽ സൗദി നാഷണൽ ബാങ്ക് സന്തുഷ്ടരാണെന്നും ബാങ്കിന് അധിക പണം ആവശ്യമായി വരാൻ സാധ്യതയില്ലെന്നും ഖുദൈരി കൂട്ടിച്ചേർത്തു. കഴിഞ്ഞവർഷം 1.4 ബില്യൺ സ്വിസ് ഫ്രാങ്ക് മൂല്യത്തിലാണ് സൗദി ബാങ്ക് 9.9 ശതമാനം ഓഹരികൾ ഏറ്റെടുത്തത്. ഏതാനും മാസങ്ങൾകൊണ്ട് നിക്ഷേപത്തിൽ 500 മില്യൺ ഫ്രാങ്കിന്റെ നഷ്ടം സംഭവിച്ചിട്ടുണ്ട്. ഇക്കാരണത്താലാണ് കൂടുതൽ നിക്ഷേപം നടത്തുന്നതിൽ നിന്നും സൗദി ബാങ്ക് പിൻമാറിയിരിക്കുന്നത്. 

Eng­lish Summary;A third bank col­laps­es in the US

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.