കളിക്കുന്നതിനിടെ ഇരുമ്പുഗേറ്റ് ദേഹത്തേയ്ക്കു മറിഞ്ഞുവീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. ഉദുമ പള്ളം തെക്കേക്കരയിലെ മാഹിന്‍ റാസി-റയിമ ദമ്പതികളുടെ ഏകമകന്‍ അബു താഹിര്‍ (രണ്ടര വയസ്) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കു 12ഓടെ മാങ്ങാട് കൂളിക്കുന്നിലെ ബന്ധുവീട്ടിലാണ് അപകടമുണ്ടായത്. ദുബായില്‍ ജോലി ചെയ്യുന്ന റാസി നാളെ തിരിച്ചുപോകാനിരിക്കുകയായിരുന്നു. ഇതിനുമുന്നോടിയായി യാത്ര പറയാനാണ് തന്റെ അമ്മാവന്റെ വീട്ടിലെത്തിയത്. അബു താഹിര്‍ ഈ വീട്ടിലെ മറ്റു രണ്ടു കുട്ടികള്‍ക്കൊപ്പം വീടിന്റെ ഗേറ്റില്‍ കയറി കളിക്കുകയായിരുന്നു. എന്നാല്‍ അഞ്ചടിയോളം ഉയരത്തിലുള്ള ഇരുമ്പ് ഗേറ്റ് അബു താഹിന്റെ ദേഹത്തേയ്ക്കുമറിഞ്ഞുവീണു. പുറമേ പരിക്കുകളൊന്നുമില്ലായിരുന്നെങ്കിലും അപകടം സംഭവിച്ചയുടന്‍ കുട്ടി ഛര്‍ദ്ദിക്കാന്‍ തുടങ്ങി. ഉടന്‍ കാസര്‍ഗോട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.