11 November 2024, Monday
KSFE Galaxy Chits Banner 2

Related news

November 9, 2024
November 9, 2024
November 8, 2024
November 5, 2024
November 3, 2024
November 1, 2024
October 31, 2024
October 31, 2024
October 30, 2024
October 29, 2024

മകളുടെ വിവാഹദിനത്തിൽ അധ്യാപികയ്ക്ക് ദാരുണാന്ത്യം

Janayugom Webdesk
കോട്ടയം
October 7, 2024 11:38 am

കോട്ടയം വാഴൂർ പതിനേഴാംമൈലിൽ ഉണ്ടായ വാഹനാപകടത്തില്‍ അധ്യാപികയ്ക്ക് ദാരുണാന്ത്യം. എരുമേലി പാണപിലാവ് സ്വദേശി ഷീനാ ഷംസുദീനാണ് ഇന്നലെ രാത്രിയുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. എരുമേലി പാണപിലാവ് ഗവണ്‍മെന്റ് സ്കൂളിലെ പ്രധാനാധ്യാപികയാണ് ഷീന.
മകൾ നെഫ്‌ലയുടെ വിവാഹദിനമായിരുന്നു ഇന്നലെ. വിവാഹ ശേഷം കോട്ടയം കുടയംപടിയിലുള്ള വരന്റെ വീട്ടിൽ നടന്ന റിസപ്ഷനിൽ പങ്കെടുത്തു മടങ്ങവെയാണ് അപകടമുണ്ടായത്. വാഴൂർ പതിനേഴാംമൈൽ ഇളമ്പള്ളിക്കവല വളവിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട വാഹനം ഹൈവേയിൽ നിന്നും മുപ്പതടിയോളം താഴേയ്ക്ക് മറിയുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.