താമരശ്ശേരി ചുരത്തിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു

Web Desk
Posted on December 05, 2019, 9:19 am

താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ വളവിന് സമീപം റോഡിനു കുറുകെ മരം വീണ് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ആളപായമില്ല. രാവിലെ 7.30 ഓടെയാണ് സംഭവം. അവധി ദിനമല്ലാത്തതിനാൽ റോഡിൽ ജനത്തിരക്കുണ്ടായിരുന്നു.

ചുരം സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മരം മുറിച്ചുമാറ്റിയ ശേഷമാണ് ഗതാഗതം ഭാഗികമായി പുനരാരംഭിക്കാനായത്. ഓഫീസുകളിലേക്കും സ്കൂളുകളിലേക്കും പോകുന്നവരുടെ നീണ്ടനിര റോഡിൽ ഗതാഗതക്കുരുക്ക് ശക്തമാക്കി. രാവിലെ ഉണ്ടായ ശക്തമായ കാറ്റാണ് മരം വീഴാൻ കാരണം.

you may also like this video