25 April 2024, Thursday

രണ്ട് വയസ്സുള്ള ദളിത് ആണ്‍കുട്ടി ക്ഷേത്രത്തില്‍ പ്രവേശിച്ചതിന് പിഴചുമത്തി

Janayugom Webdesk
September 23, 2021 12:36 pm

രണ്ട് വയസുള്ള ദളിത് ആൺകുട്ടി ക്ഷേത്രത്തിൽ പ്രവേശിച്ചതിന് കുട്ടിയുടെ കുടുംബത്തിന് പിഴ ചുമത്തി. കർണാടകയിലെ കൊപ്പൽ ജില്ലയിലെ മിയാപുരയിലെ ഒരു ദളിത് കുടുംബത്തിലെ രണ്ട് വയസ്സുള്ള ആൺകുട്ടി ആഞ്ജനേയ ക്ഷേത്രത്തിൽ പ്രവേശിച്ചതിനാണ് കുട്ടിയുടെ കുടുംബത്തിൽ നിന്നും 25,000 രൂപ പിഴ ഈടാക്കാൻ ഗ്രാമത്തിലെ മുതിർന്ന ആളുകൾ തീരുമാനിച്ചിരിക്കുന്നത്. ഈ ഗ്രാമത്തിൽ ദളിതർ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് നിരോധിക്കുന്ന ഒരു മാനദണ്ഡം നിലനിൽക്കുന്നായിട്ടാണ് പറയപ്പെടുന്നത്. എന്നാൽനിലവിലുള്ള നിയമങ്ങൾ ലംഘിക്കുന്ന ഒരു രീതിയാണിത്. ഈ മാസം നാലിനാണ് സംഭവം നടന്നതെങ്കിലും, മേഖലയിലെ ദളിത് സംഘടനകൾ പ്രതിഷേധം സംഘടിപ്പിച്ചതിനെതുടർന്നാണ് പ്രശ്നം പോലീസിൽ എത്തി, തുടർന്നാണ് പുറം ലോകം അറിയുന്നത്. 

സെപ്റ്റംബർ 22 ബുധനാഴ്ച പ്രാദേശിക സാമൂഹ്യക്ഷേമ വകുപ്പിൻറെ അസിസ്റ്റൻറ് ഡയറക്ടർ ബാലചന്ദ്രസംഗനാൽ പോലീസിനെ സമീപിച്ചതിന് ശേഷമാണ് സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. 25000 രൂപ പിഴ ഈടാക്കാൻ കഴിയില്ലെന്ന് കുട്ടിയുടെ കുടുംബം നേരത്തെ അറിയിച്ചിരുന്നു. അവരുടെ അപേക്ഷ നിരസിക്കപ്പെടുകയും, കുടുംബത്തിൽ നിന്നും തുക ഈടാക്കാൻ ശ്രമിക്കുകയും ചെയ്തതോടെയാണ് കാര്യങ്ങൾ കൂടുൽ സങ്കീർണ്ണമായത്. തൻറെ മകൻറെ ജന്മദിനമായ സെപ്റ്റംബർ 4ന് വീടിന് മുന്നിൽ സ്ഥിതിചെയ്യുന്ന ആജ്ഞനേയക്ഷേത്രത്തിൽ പ്രാർത്ഥനടത്താൻ ആഗ്രഹിച്ചതായും അതിനാലാണ് തൻറെ മകൻ ക്ഷേത്രത്തിൽ പ്രവേശിച്ചതെന്നും കുട്ടിയുടെ പിതാവായ ചന്ദ്രു അഭിപ്രായപ്പെട്ടു. ലിംഗായത്തുകളുടെ ഉപജാതിയായ ഗനിയ സമുദായത്തിൽപ്പെട്ട ക്ഷേത്രത്തിലെ പൂജാരിയും, മറ്റുള്ളവരും കുട്ടിക്ഷേത്രത്തിൽ പ്രവേശിച്ചതിനെ എതിർത്തു. തുടർന്ന് ഗ്രാമത്തിലെ മുതിർന്നവർ പുരോഹിതനുമായി ആലോചിച്ച് ക്ഷേത്രത്തിൻറെ ശുദ്ധീകരണത്തിന് കുടുംബം 25000 രൂപ നൽകണമെന്നാവശ്യപ്പെട്ടു. ദിവസക്കൂലിക്കാരനായ തനിക്ക് അതു നൽകാൻ കഴിയില്ലെന്നു ചന്ദ്രു ബന്ധപ്പെട്ടവരോട് പറഞ്ഞു. പട്ടികജാതിയിലെ ചെന്നദാസൻ സമുദായത്തിൽപ്പെട്ടആളാണ് ചന്ദ്രു. ഞാൻ ഒരു തൊഴിലാളിയാണ്. തൻറെ ഭാര്യക്ക് ജോലിയുമില്ല. എന്നിട്ടുംഇവർക്ക് എങ്ങനെ ഇത്തരത്തിൽ ചെയ്യാൻ കഴിയും ചന്ദ്രു പറയുന്നു. ഈ പ്രദേശത്ത് രണ്ടുവർഷമായി ജീവിക്കുന്നവരാണ് എൻറെ കുടുംബം, ഇതിനു മുമ്പും ഇത്തരം സംഭവങ്ങൾ ഇവിടെയുണ്ടായിട്ടുണ്ട്. അദ്ദേഹം അഭിപ്രായപ്പെെട്ടു. ദളിത് സംഘടനകൾ പ്രതിഷേധം ശക്തമാക്കിയതിനെതുർന്ന് പോലീസ് തന്നെ ഗ്രാമത്തിലെ എല്ലാ സമുദായങ്ങളെയും ഉൾപ്പെടുത്തി യോഗം വിളിച്ചു. ജാതിപരമായ വേർതിരിവുകൾ നടത്തരുതെന്നു അഭ്യർത്ഥിച്ചു. 

യോഗതീരുമാനം പ്രകാരം ഗ്രാമത്തിൽ നടന്ന സമാധാനശ്രമങ്ങൾ താൽക്കാലികമാണെന്നു ഉദ്യോഗസ്ഥർ തന്നെ പറയുന്നു, കാരണം ഉയർന്ന ജാതിക്കാർ ഭാവിയിൽ ഗ്രാമത്തിലെ ദളിതരെ ബുദ്ധിമുട്ടിക്കാൻ ഒരോ വഴി കണ്ടെത്തും. പ്രശ്നം പോലീസ് കേസ് ആയി മാറിയതിനാൽ പലരും മാറിയിരിക്കുന്നു. എന്നാൽ ഇതു താൽക്കാലികം മാത്രമാണ്. കുടുംബത്തിനെതിരെ ഭീഷിണി നിലനിൽക്കുന്നു. തൽക്കാലം പ്രശ്നങ്ങൾ കാണില്ല. പിന്നീട് ദളിത് സമൂഹങ്ങളെ ബുദ്ധിമുട്ടിക്കാൻ ഉയർന്ന സമുദായക്കാർ ഒരോ വഴികണ്ടെത്തും. ഇതൊരു ഒറ്റപ്പെട്ട പ്രശ്നമല്ലെന്ന് ദളിത് സ്വാഭിമാനി സംഘർഷ സമിതി സംസ്ഥാന കൺവീനർ ആർ. മോഹൻരാജ് പറയുന്നു. സമീപകാലത്ത് ദളിതർക്കെതിരെ ഇതുപോലെ നിരവധി വിവേചനങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ പ്രശ്നങ്ങൾ ഇവിടെകൊണ്ട് അവസാനിക്കുന്നില്ല. അയിത്തം മുതൽ പുറത്താക്കൽ വരെ എല്ലായിടത്തു നിന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. കഴിഞ്ഞ ആറ് മാസത്തിനിടെ യദഗിരിയിൽ നിന്ന് അത്തരം നാല് സംഭവങ്ങളെല്ലെങ്കിലും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നു മോഹൻരാജ് അഭിപ്രായപ്പെട്ടു.
eng­lish summary;A two-year-old dalit boy has been fined for enter­ing a temple
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.