14 February 2026, Saturday

Related news

February 14, 2026
February 14, 2026
February 13, 2026
February 12, 2026
February 9, 2026
February 7, 2026
February 6, 2026
February 6, 2026
February 6, 2026
February 6, 2026

രണ്ടുവയസുകാരി 300 അടി താഴ്ചയുള്ള കുഴൽ കിണറില്‍ വീണു; രക്ഷാപ്രവര്‍ത്തനം നടക്കുന്നു

Janayugom Webdesk
ഭോപാൽ
June 7, 2023 4:14 pm

മധ്യപ്രദേശില്‍ രണ്ടുവയസുകാരി 300 അടി താഴ്ചയുള്ള കുഴൽ കിണറിൽ വീണു. സെഹോർ ജില്ലയിലാണ് കുട്ടി 20–30 അടി താഴ്ചയിൽ കുടുങ്ങിക്കിടക്കുന്നത്. മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്തോടെ 24 മണിക്കൂറായി രക്ഷാപ്രവർത്തനം നടക്കുകയാണ്. എന്നാൽ പാറ കാരണം കുട്ടിയെ രക്ഷിക്കാൻ സമയമെടുക്കുമെന്ന് സെറോൾ ജില്ല കലകട്ർ ആശിഷ് തിവാരി പറഞ്ഞു.

മണ്ണ് മാറ്റും തോറും പെൺകുട്ടി താഴോട്ട് പോവുകയാണെന്നും ഓക്സിജൻ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുംഗോളി ഗ്രാമത്തിൽ വയലിൽ കളിച്ചുകൊണ്ടിരിക്കെയാണ് പെൺകുട്ടി കുഴൽകിണറില്‍ വീണത്. കുട്ടിയെ സുരക്ഷിതമായി പുറത്തെത്തിക്കണമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.

Eng­lish Summary:A two-year-old girl fell into a 300-foot-deep tube well; Res­cue oper­a­tion is underway

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.