Web Desk

കാസര്‍കോട്

October 24, 2020, 7:52 pm

ലോക താന്ത്രിക് ജനതാദൾ കാസര്‍കോട് ജില്ലാ പ്രസിഡന്റ് എ വി രാമകൃഷ്ണൻ അന്തരിച്ചു

Janayugom Online

ലോക താന്ത്രിക് ജനതാദൾ ജില്ലാ പ്രസിഡണ്ടും കാഞ്ഞങ്ങാട്ടെ സാമൂഹിക‑സാംസ്കാരിക‑രാഷ്ട്രീയ പൊതുമണ്ഡലത്തിലെ സജീവസാന്നിധ്യവുമായിരുന്ന എ.വി രാമകൃഷ്ണൻ അന്തരിച്ചു .അസുഖത്തെതുടർന്ന് കോഴിക്കോട് മിംസിലും പിന്നീട് കണ്ണൂർ എകെജി സഹകരണ ആസ്പത്രിലും ചികിത്സയിലായിരുന്നു. പയ്യന്നൂർ സ്വദേശിയാണെങ്കിലും കാഞ്ഞങ്ങാടുകാരനായിട്ടാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.

ഇലക്ട്രിക്ക് വയറിങ്ങ് ജോലിയുമായി ബന്ധപ്പെട്ടാണ് കാഞ്ഞങ്ങാട്ടെത്തുന്നത്. പിന്നീട് സേവന മേഖലയായി കാഞ്ഞങ്ങാട് മാറി. ജനസംഘത്തിലൂടെ പൊതുരംഗത്ത് എത്തിയ അദ്ദേഹം കണ്ണൂർ ജില്ലയിൽ ജനസംഘത്തിൻ്റെ അറിയപ്പെടുന്ന നേതാവായി മാറി. പിന്നീട് സോഷ്യലിസ്റ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചതോടെ രാഷ്ട്രീയരംഗത്ത് രംഗത്ത് സജീവമായി. ജയിൽവാസം അനുഭവിച്ചിരുന്നു.

പയ്യന്നൂർ കേളോത്തെ പരേതരായ കെ.പി.രാമപ്പൊതുവാളിന്റേയും എ.വി.ലക്ഷ്മിയമ്മയുടെയും മകനാണ്.ഭാര്യ: കെ.നളിനി(കാഞ്ഞങ്ങാട് ക്ഷീര സഹകരണ സംഘം മുൻ സെക്രട്ടറി).മക്കൾ: ബിന്ദു(അധ്യാപിക, ചിത്താരി യു. പി.സ്‌കൂൾ), സിന്ധു(അധ്യാപിക,ദുർഗ ഹയർസെക്കൻഡറി സ്‌കൂൾ), ബിജു(അധ്യാപകൻ,കാഞ്ഞങ്ങാട് രാംഗനഗർ ഗവ.ഹൈസ്‌കൂൾ).

മരുമക്കൾ:പി.ഗോപാലകൃഷ്ണൻ(അധ്യാപകൻ,കുട്ടമത്ത് ഗവ.ഹയർസെക്കൻഡറി സ്‌കൂൾ), കെ. സന്തോഷ്‌കുമാർ(ഗ്ലോബൽ അസോസിയേറ്റ്‌സ്,കാഞ്ഞങ്ങാട്), പി. അശ്വതി. സഹോദരങ്ങൾ:പദ്മനാഭൻ(റിട്ട.ഡിവൈ.എസ്.പി,ഹൈദരബാദ്), മനോഹരൻ(വിമുക്തഭടൻ,പയ്യന്നൂർ), ഗിരിജ,രാഗിണി.

Eng­lishs sum­ma­ry: A V ramakr­ish­nan died