‘മുസ്ലീം വ്യാപാരികള്‍ക്ക് പ്രവേശനമില്ല’; പോസ്റ്റര്‍ പതിച്ച് ഈ ഗ്രാമം

Web Desk

ഇന്‍ഡോര്‍

Posted on May 03, 2020, 4:52 pm

മുസ്ലീം വ്യാപാരികള്‍ക്ക് പ്രവേശനം നിഷേധിച്ച് ഒരു ഗ്രാമം. മധ്യപ്രദേശിലെ ഇൻഡോര്‍ ജില്ലയിലാണ് സംഭവം. മുസ്ലീം വ്യാരികള്‍ക്ക് പ്രവേശനമില്ലെന്ന് കാണിച്ച് ശനിയാഴ്ചയാണ് പോസ്റ്റര്‍ പതിച്ചത്.

പ്രദേശവാസികളുടെ ഒപ്പോടു കൂടിയായിരുന്നു പോസ്റ്റര്‍ പതിച്ചിരുന്നത്. സംഭവം വിവാദമായതോടെ പൊലീസ് സ്ഥലത്തെത്തുകയും പോസ്റ്റര്‍ നശിപ്പിക്കുകയും ചെയ്തു. പോസ്റ്റര്‍ പതിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും ഇന്‍ഡോര്‍ ഡിഐജി ഹരിനാരായണാചാരി അറിയിച്ചു.

മുസ്ലീം വ്യാപാരികളില്‍ നിന്ന് ആരും പച്ചക്കറികള്‍ വാങ്ങരുതെന്ന ബിജെപി എംഎല്‍എ സുരേഷ് തിവാരിയുടെ ആവശ്യം വൻ വിവാദമായിരുന്നു. ഡിയോറിയ ജില്ലയിലെ എംഎല്‍എയാണ് സുരേഷ് തിവാരി.

Eng­lish Sum­ma­ry: A vil­lage deny­ing entry to Mus­lim traders.

you may also like this video;