സ്കൂൾ വളപ്പിൽ കയറിയൊളിച്ച അണലി അധ്യാപകരെയും രക്ഷാകർത്താക്കളെയും ഒരു പകൽ മുഴുവൻ മുൾമുനയിൽ നിർത്തി. രാമനാട്ടുകര നഗരസഭയിലെ കരിങ്കല്ലായി ജിഎംഎൽപി സ്കൂളിലാണ് സംഭവം. വ്യാഴാഴ്ച രാവിലെ 11.30 ന് ഇടവേള സമയത്താണ് സാമാന്യം വലിയ അണലി സ്കൂൾ വളപ്പിലെത്തിയത്. ആളുകളുടെ കണ്ണിൽപ്പെട്ടതോടെ അണലി സ്കൂളിലെ സ്റ്റേജിന്റെ തറയുടെ വിടവിൽക്കയറിയൊളിച്ചു. തുടർന്ന് സുരക്ഷിതത്വം മുൻനിർത്തി സ്കൂൾ വിട്ടു.
ശേഷം അധ്യാപകരും പിടി എ ഭാരവാഹികളും നാട്ടുകാരും ചേർന്ന് പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും പാമ്പിനെ പിടികൂടാൻ കഴിഞ്ഞില്ല. രാമനാട്ടുകര നഗരസഭാ ചെയർമാൻ വാഴയിൽ ബാലകൃഷ്ണൻ, വൈസ് ചെയർപേഴ്സൺ പി കെ സജ്ന എന്നിവർ സ്കൂളിലെത്തി രക്ഷാ പ്രവർത്തനങ്ങൾ വിലയിരുത്തി. സ്കൂളിന്റെ പിന്നിലുള്ള കാടുപിടിച്ച വയലുകളിൽ നിന്നാണ് ഇഴജന്തുക്കൾ സ്കൂൾ വളപ്പിലെത്തുന്നത്. 94 വർഷത്തെ പഴക്കമുള്ള വിദ്യാലയമാണിത്. 160 കുട്ടികൾ ഇവിടെ പഠിക്കുന്നു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.