Monday
25 Mar 2019

മാനവരാശിയെ ഒന്നടങ്കം നശിപ്പിക്കാൻ കെൽപ്പുള്ള റിഫ്റ്റ് വാലി ഫിവർ

By: Web Desk | Tuesday 8 January 2019 3:17 PM IST


സിക്കയെക്കാൾ ഗുരുതരമായ വൈറസ് ഉണ്ടെന്നു കണ്ടെത്തൽ. മനുഷ്യ ഭ്രൂണങ്ങളെ ഗുരുതരമായി മുറിവേൽപ്പിക്കുന്ന ഈ വൈറസ് കൊതുകുകളിൽ കൂടിയോ , അസുഖം ബാധിച്ച മൃഗങ്ങളിൽ കൂടിയോ മനുഷ്യരിലേക്ക് പടർന്നു പിടിക്കുന്നതെന്നു പുതിയ കണ്ടെത്തൽ.റിഫ്റ്റ് വാലി ഫിവർ ആണ് ഗര്‍ഭസ്ഥശിശുക്കളെ ഇല്ലാതാക്കുമെന്ന് ശാസ്ത്രലോകം വ്യക്തമാക്കുന്നത്. ഫ്‌ളീബോ വൈറസാണ് രോഗബാധ ഉണ്ടാക്കുന്നത്.

കഴിഞ്ഞ മാസം സയൻസ് അഡ്വാൻസ് ജേണലിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ അടങ്ങിയിരിക്കുന്നത്.

രോഗം ബാധിച്ച എലികളുടെയും മനുഷ്യഭ്രൂണത്തിന്റെയും, സാമ്പിളുകളാണ് പരീക്ഷണത്തിന് ശാസ്ത്രജ്ഞർ ഉപയോഗിച്ചത്.

2015 ൽ ആഗോള പ്രതിസന്ധി നേരിടുകയും മധ്യ അമേരിക്കയിലെയും തെക്കൻ അമേരിക്കയിലെയും ആയിരക്കണക്കിന് കുഞ്ഞുങ്ങളെ ജനന വൈകല്യങ്ങളോടെ ജനിപ്പിക്കുകയും ചെയ്ത സിക്കയെക്കാൾ വളരെ ഗുരുതരമായ വൈറസ് ആണ് ഇതെന്ന് ശാസ്ത്രലോകം ആവർത്തിക്കുന്നു.

ആഫ്രിക്കയിലെ സബ് സഹാറ മേഖലയിൽ കന്നുകാലികളിലാണ് റിഫ്റ്റ് വാലി ഫീവർ പ്രധാനമായും കാണപ്പെടുന്നത്. അതേസമയം ഓരോ വർഷവും മനുഷ്യരിൽ ഫ്ലൂ ലക്ഷണങ്ങൾ, കടുത്ത കരൾ പ്രശ്നങ്ങൾ എന്നിവ മൂലം നൂറുകണക്കിന് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്.

റിഫ്ട് വാലി ഫീവറിനു യാതൊരു പ്രതിരോധമരുന്നും ഇത് വരെ കണ്ടെത്താനായിട്ടില്ല. അതുകൊണ്ടുതന്നെ മാനവരാശിയെ കാർന്നുതിന്നാനുള്ള ശക്തി ഈ വൈറസിനുണ്ടെന്നാണ് ഗവേഷകരുടെ അഭിപ്രായം.