ഔദ്യോഗിക സന്ദർശനത്തിനായി യുഎഇയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന് അബുദാബിയിൽ വരവേൽപ്പ്. യുഎഇ കാബിനറ്റ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, യുഎഇ വിദേശകാര്യ സഹമന്ത്രി ശൈഖ് ഷഖ്ബൂത്ത് ബിൻ നഹ്യാൻ അൽ നഹ്യാൻ എന്നിവർ ചേർന്നാണ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്.
മലയാളികളോട് യുഎഇ ഭരണകൂടം കാണിക്കുന്ന സ്‌നേഹത്തിനും സാഹോദര്യത്തിനും മുഖ്യമന്ത്രി നന്ദി പ്രകടിപ്പിച്ചു. കേരളത്തിന്റെ ഉപഹാരം ശൈഖ് നഹ്യാന് സമ്മാനിച്ചു. എക്‌സ്‌പോ 2020 കേരള പവലിയൻ ഉദ്ഘാടന ചടങ്ങിന്റെ മുഖ്യാതിഥിയാകാനുള്ള ക്ഷണം ശൈഖ് നഹ്യാൻ സ്വീകരിച്ചു.
വ്യവസായ മന്ത്രി പി രാജീവ്, നോർക്ക വൈസ് ചെയർമാനും അബുദാബി ചേംബർ വൈസ് ചെയർമാനുമായ എം എ യുസഫലി, കെ എസ് ഐ ഡി മാനേജിങ് ഡയറക്ടർ എം ജി രാജമാണിക്ക്യം, മുഖ്യമന്ത്രിയുടെ ഒ എസ് ഡി മിർ മുഹമ്മദ് എന്നിവര്‍ സന്നിഹിതരായിരുന്നു.
ENGLISH SUMMARY:A warm welcome to the Chief Minister in Abu Dhabi
You may also like this video