13 February 2026, Friday

Related news

February 13, 2026
February 13, 2026
February 12, 2026
February 11, 2026
February 11, 2026
February 11, 2026
February 10, 2026
February 8, 2026
February 7, 2026
February 7, 2026

മലപ്പുറത്ത് കുളിക്കാനിറങ്ങിയ സ്ത്രീയും രണ്ടു കുട്ടികളും മുങ്ങി മരിച്ചു

Janayugom Webdesk
മലപ്പുറം
January 18, 2026 9:03 pm

കോട്ടക്കൽ പറപ്പൂരിൽ സ്ത്രീയും രണ്ടു കുട്ടികളും മുങ്ങി മരിച്ചു. കുളത്തിൽ കുളിക്കാനിറങ്ങിയ സൈനബ എന്ന സ്ത്രീയും മക്കളായ ഫാത്തിമ ഫര്‍സീല, ആഷിഖ് എന്നിവരുമാണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് നാടിനെ നടുക്കിയ സംഭവം. പറപ്പൂര്‍ പഞ്ചായത്തിന് സമീപം പാടത്തുള്ള കുളത്തിലാണ് ഇവർ കുളിക്കാനിറങ്ങിയത്. കുളിക്കാനും വസ്ത്രമലക്കാനുമൊക്കെയായി പ്രദേശത്തുള്ളവർ സ്ഥിരമായി എത്തുന്നയിടമാണിത്. കുട്ടികളിലൊരാൾ വെള്ളത്തിൽ വീണ് മുങ്ങിയപ്പോൾ രക്ഷപ്പെടുത്തുന്നതിനിടയിൽ മറ്റുള്ളവരും അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണ് കരുതുന്നത്. സംഭവമറിഞ്ഞ് നിരവധി പേർ സ്ഥലത്ത് എത്തിയിരുന്നു. മൃതദേഹം കോട്ടക്കല്‍ അല്‍മാസ് ആശുപത്രിയിലാണുള്ളത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.