തൃശൂര്‍: അതിരപ്പിളളി വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെ വിദേശവനിതയ്ക്ക് പാമ്പു കടിയേറ്റു. പത്തൊന്‍പതുകാരിയായ ഫ്രഞ്ച് വനിതയ്ക്കാണ് കടിയേറ്റത്. ഇവരെ കൂടെയുണ്ടായിരുന്നവരും നാട്ടുകാരും ചേര്‍ന്ന് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ യുവതിയുടെ ശരീരത്തില്‍ വിഷാംശം കയറിയിട്ടില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
വിനോദസഞ്ചാരത്തിന്റെ ഭാഗമായാണ് ഫ്രഞ്ച് യുവതി അതിരപ്പിള്ളിയില്‍ എത്തിയത്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ മുകള്‍ഭാഗത്തായി വെള്ളത്തിലിറങ്ങി കുളിക്കുന്നതിനിടെയാണ് പാമ്പുകടിയേറ്റത്.
കാലില്‍ പാമ്പു കടിയേറ്റതിന് പിന്നാലെ യുവതി കൂടെയുള്ളവരെ അറിയിക്കുകയായിരുന്നു. യുവതിയുടെ കാലില്‍ പാമ്പുകടിച്ച പാടുകളും കണ്ടെത്തിയതോടെ യുവതിയെ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
വിഷം ഇല്ലാത്ത പാമ്പാണ് കടിച്ചതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. യുവതിയെ 24 മണിക്കൂര്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
English Summary: A woman was bitten by a snake while bathing at Athirappilly water falls.
you may also like this video;
കോഴിക്കോടിന് ഇങ്ങനെയും ഒരു മുഖമുണ്ട്, അധികം ആർക്കും അറിയില്ലെന്ന് മാത്രം..
കോഴിക്കോടിന് ഇങ്ങനെയും ഒരു മുഖമുണ്ട്, അധികം ആർക്കും അറിയില്ലെന്ന് മാത്രം…ഈ പുതുവർഷം അടിച്ചുപൊളിക്കാൻ ഇങ്ങോട്ടു പോരെ…
Janayugom Online ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಭಾನುವಾರ, ಡಿಸೆಂಬರ್ 29, 2019