6 October 2024, Sunday
KSFE Galaxy Chits Banner 2

ഗുജറാത്തിലെ വഡോദരയിൽ സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി;4 പേർ അറസ്റ്റിൽ

Janayugom Webdesk
വഡോദര
September 9, 2024 10:59 pm

ഗുജറാത്തിലെ വഡോദരയില്‍ കാണാതായ സ്ത്രീയുടെ മൃതദേഹം കുറ്റിക്കാട്ടില്‍ നിന്നും കണ്ടത്തി.

ഷിനോര്‍ ഗ്രാമത്തിലെ വിദ്യാ രമേശ് എന്ന യുവതിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഷിനോറിലും സമീപ ഗ്രാമങ്ങളിലും താമസിക്കുന്ന പ്രവീൺ ഷാനാഭായി വാസവ, കിരൺ ഷാനഭായി വാസവ, ഗംഗാറാം ഗംഗുഭായ് വാസവ, ചുനിലാൽ മംഗൽദാസ് എന്നീ നാലുപേരെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതായി പോലീസ് റിപ്പോർട്ടുകൾ പറയുന്നു.

ഗുജറാത്തിവെ വഡോദരയില്‍ കാണാതായ സ്ത്രീയുടെ മൃതദേഹം കുറ്റിക്കാട്ടില്‍ നിന്നും കണ്ടത്തി.

ഷിനോര്‍ ഗ്രാമത്തിലെ വിദ്യാ രമേശ് എന്ന യുവതിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

യുവതിയുടെ സഹോദരി ഭര്‍ത്താവായ കിരണ്‍ എന്നയാള്‍ യുവതിക്ക് മറ്റൊരു ബന്ധമുണ്ടെന്ന് സംശയിക്കുകയും യുവതിയെ അയാളെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചിരുന്നതായും അവര്‍ അതിനെ എതിര്‍ത്തിരുന്നെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

ഇതിന് പ്രതികാരമായി കിരണും കൂട്ടാളികളും വരെ ആക്രമിക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു.ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച വിദ്യയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴക്കുകയും വീണ്ടും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു.അവസാനം അവരുടെ തന്നെ സ്‌കാര്‍ഫ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

4 പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.