June 4, 2023 Sunday

Related news

May 30, 2023
May 22, 2023
May 11, 2023
May 10, 2023
May 6, 2023
May 3, 2023
April 28, 2023
April 27, 2023
April 22, 2023
April 18, 2023

നടുറോഡില്‍ കാമുകിയെ തല്ലുന്നതിനിടെ യുവ നടന്റെ സിനിമ സ്റ്റൈല്‍ എന്‍ട്രി

Janayugom Webdesk
ഹൈദരാബാദ്
March 1, 2023 9:39 pm

പൊതുവഴിയില്‍ നിന്ന് കാമുകിയെ തല്ലിയ യുവാവിനെ തടഞ്ഞുനിര്‍ത്തി യുവ നടൻ നാഗ ശൗര്യ. വഴിയില്‍ വച്ച് യുവാവ് കാമുകിയെ തല്ലുന്നത് ശ്രദ്ധയില്‍പ്പെട്ട
തെലുങ്ക് നടൻ രക്ഷകനായി എത്തുകയായിരുന്നു. ഹൈദരാബാദിലെ തിരക്കുള്ള റോഡില്‍ ബുധനാഴ്ചയാണ് സംഭവം. യുവതിയെ കാമുകൻ പരസ്യമായി തല്ലുകയായിരുന്നു. ഇത് കണ്ട നടൻ നാഗ ശൗര്യ കാമുകനെ തടഞ്ഞു നിര്‍ത്തി യുവതിയോട് മാപ്പ് പറയാൻ ആവശ്യപ്പെടുകയായിരുന്നു.

യുവാവിന്‍റെ കൈയില്‍ പിടിച്ച് മാപ്പ് പറയാൻ ആവശ്യപ്പെടുന്ന നാഗ ശൗര്യയുടെ വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായത്. യുവതിയോട് മാപ്പ് പറയാൻ ആവശ്യപ്പെട്ടപ്പോള്‍ തന്‍റെ കാമുകിയാണ് ഇതെന്നാണ് യുവാവ് പറയുന്നുണ്ട്. എന്നാല്‍ എന്തിനാണ് യുവതിയെ വഴിയിൽ വെച്ച് അടിച്ചതെന്ന് നടന്‍ ചോദിച്ചു. അവൾ നിങ്ങളുടെ കാമുകിയാകാം, അതിനർത്ഥം നിങ്ങൾക്ക് ഇതുപോലെ മോശമായി പെരുമാറാൻ കഴിയുമെന്നല്ല. അവളോട് മാപ്പ് പറയൂ എന്നും നാഗ ശൗര്യ പറഞ്ഞു.

ഇത് കണ്ടു നിന്നവരും യുവാവ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. ട്വിറ്ററില്‍ വൈറലായ വീഡിയോയുടെ കമന്‍റ് ബോക്സില്‍ നിരവധി പേരാണ് നാഗ ശൗര്യയുടെ ഇടപെടലിനെ പ്രശംസിച്ചത്. എന്നാല്‍, ഇത് നാഗ ശൗര്യയുടെ പുതിയ ചിത്രത്തിന് വേണ്ടിയുള്ള പ്രൊമോഷൻ ആണെന്ന് പറയുന്നവരുമുണ്ട്. മാർച്ച് 17ന് നാഗ ശൗര്യയുടെ പുതിയ ചിത്രം ഫലന അബ്ബായി ഫലന അമ്മായി തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.

Eng­lish Summary;A young actor’s movie style entry while beat­ing his girl­friend in the mid­dle of the road
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.