ഒറ്റപ്പാലം ലക്കിടിയില്‍ ട്രെയിന്‍ തട്ടി യുവാവിനും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം. ലത്തൂര്‍ കിഴക്കഞ്ചേരി സ്വദേശി പ്രഭുവും ഒരു വയസ്സ് പ്രായമുള്ള കുഞ്ഞുമാണ് മരിച്ചത്. മൃതദ്ദേഹങ്ങള്‍ ഒറ്റപ്പാലം ആശുപത്രിയിലേക്ക് മാറ്റി. ചിനക്കത്തൂര്‍ പൂരം കാണുന്നതിനായി ബന്ധുവീട്ടില്‍ എത്തിയപ്പോഴായിരുന്നു അപകടം. ലക്കിടി റെയില്‍വേ ഗേറ്റിന് സമീപമുള്ള ബന്ധുവീട്ടില്‍ നിന്നിറങ്ങി റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കുഞ്ഞിന്റെ തലയ്ക്കാണ് ഗുരുതരമായി പരുക്കേറ്റത്. രണ്ടുപേരും സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.