April 1, 2023 Saturday

Related news

April 1, 2023
April 1, 2023
April 1, 2023
March 31, 2023
March 31, 2023
March 30, 2023
March 30, 2023
March 29, 2023
March 29, 2023
March 29, 2023

ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Janayugom Webdesk
നെടുങ്കണ്ടം
January 31, 2023 7:44 pm

റോഡില്‍ മിനി ലോറി തിരിക്കുന്നതിനിടയില്‍ ബൈക്ക് ഇടിച്ച് യാത്രികനായ യുവാവിന് ദാരുണാന്ത്യം. ബൈക്ക് യാത്രികന്‍ കൊച്ചുകാമാക്ഷി പ്ലാത്തോട്ടത്തില്‍ ജോബിന്‍ മാത്യു(29) വാണ് മരിച്ചത്. ചൊവ്വ രാവിലെ ഒമ്പതോടെ ഇരട്ടയാര്‍— നത്തുകല്ലിലാണ് അപകടം നടന്നത്. മിനി ലോറി റോഡില്‍ തിരിയുന്നതിനിടെ ഇരട്ടയാര്‍ ഭാഗത്തുനിന്നെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. 

ഇടിയുടെ ആഘാതത്തില്‍ ബൈക്ക് പൂര്‍ണമായും ലോറി ഭാഗികമായും തകര്‍ന്നു. ഗുരുതരമായി പരിക്കേറ്റ ജോബിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ കഴിഞ്ഞില്ല. കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി മൃതദേഹം സംസ്‌കരിച്ചു. ജോണി-മേഴ്സി ദമ്പതികളുടെ മകനാണ്. ഭാര്യ: സിന്‍സി. മകള്‍: ഇസ മരിയ.

Eng­lish Summary:A young man died in a col­li­sion between a lor­ry and a bike
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.