
മാട്രിമോണി സൈറ്റിൽ നിന്നും പരിചയപ്പെട്ട യുവാവ് വഞ്ചിച്ച് പണം തട്ടിയതായി അധ്യാപികയുടെ പരാതി. ഇവരുടെ പക്കൽ നിന്നും 2.27 കോടി രൂപ പലപ്പോഴായി യുവാവ് വാങ്ങി എന്നാണ് പരാതി. 59 വയസ്സുകാരിയായ അധ്യാപികയ്ക്ക് ഒരു മകൻ ഉണ്ട്. എന്നാൽ ഒന്നിച്ചല്ല താമസം. അതിനാല്‍ ഒറ്റപ്പെടല്‍ മാറ്റാന്‍ ഒരു ജീവിത പങ്കാളിയെ വേണമെന്ന് ആഗ്രഹിച്ചാണ് അധ്യാപിക മാട്രിമോണി സൈറ്റിൽ രജിസ്റ്റർ ചെയ്തുന്നത്.
യുഎസ് പൗരനായ അഹൻ കുമാർ എന്ന വ്യക്തിയുമായിയാണ് മാട്രിമോണി സൈറ്റിലൂടെ അധ്യാപിക പരിചയത്തിലായത്. ഇയാൾ 2019 ഡിസംബർ മുതൽ അറ്റ്ലാന്റയിൽ താമസിക്കുകയാണെന്നും തുർക്കിയിലെ ഇസ്താംബുളിൽ ഒരു കമ്പനിയുടെ ഡ്രില്ലിംഗ് എഞ്ചിനീയറായാണ് ജോലിചെയ്യുന്നതെന്നും പരിചയപ്പെടുത്തുകയായിരുന്നു. ഭക്ഷണത്തിന് പണം തികയുന്നില്ലെന്ന് പറഞ്ഞാണ് ഇയാൾ അധ്യാപികയോട് ആദ്യമായി പണം ആവശ്യപ്പെട്ടത്.പിന്നീട് ഇയാള്‍ ഇത് തുടര്‍ന്നു. പണം തിരികെ ആവശ്യപ്പെട്ടെങ്കിലും തരാൻ അയാൾ തയാറായില്ല. കഴിഞ്ഞ ദിവസം വീണ്ടും 3.5 ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോള്‍ അധ്യാപിക പൊലീസിൽ പരാതി നൽകുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.