24 April 2024, Wednesday

പ്രണയാഭ്യര്‍ത്ഥന നിരസിച്ചു: പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ തീകൊളുത്തി കൊന്നു

Janayugom Webdesk
ജാര്‍ഖണ്ഡ്
August 29, 2022 10:43 am

പ്രണയാഭ്യര്‍ത്ഥന നിരസിച്ച പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ തീകൊളുത്തി കൊന്നു. ജാര്‍ഖണ്ഡിലെ ദുംകയിലാണ് സംഭവം. പ്ലസ്ടു വിദ്യാര്‍ഥിനിയായ 19 വയസുകാരിയാണ് ഞായറാഴ്ച പുലര്‍ച്ചെ മരിച്ചത്. 90 ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടി റാഞ്ചിയിലെ റിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനാണ് ഷാരൂഖ് എന്നയാള്‍ പെണ്‍കുട്ടിയെ തീകൊളുത്തിയതെന്ന് പോലീസ് പറഞ്ഞു.

ചൊവ്വാഴ്ച പുലര്‍ച്ചെ വീട്ടിലെ മുറിയില്‍ ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയുടെ ദേഹത്ത് ഇയാള്‍ ജനല്‍ വഴി പെട്രോള്‍ ഒഴിക്കുകയും തീകൊളുത്തുകയുമായിരുന്നു. സംഭവത്തില്‍ പ്രതിയായ ഷാരൂഖിനെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്ത.

Eng­lish Sum­ma­ry: A young man set fire to a stu­dent of Plus two
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.