5 October 2024, Saturday
KSFE Galaxy Chits Banner 2

Related news

October 2, 2024
September 11, 2024
September 10, 2024
September 4, 2024
August 31, 2024
August 26, 2024
August 10, 2024
August 8, 2024
July 3, 2024
June 22, 2024

ബസില്‍ എംഡി എം എ കടത്തുന്നതിനിടെ പിടിയിലായ യുവാവിന് 10 വര്‍ഷം തടവും ഒരു ലക്ഷം പിഴയും

Janayugom Webdesk
കാസര്‍കോട്
September 11, 2024 5:50 pm

കെ എസ് ആര്‍ ടി സി ബസില്‍ എം ഡി എം എ കടത്തുന്നതിനിടെ എക്സൈസ് അറസ്റ്റുചെയ്ത യുവാവിനെ കോടതി 10 വര്‍ഷത്തെ തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. ചട്ടഞ്ചാല്‍ തെക്കിലിലെ ടി കെ മുഹമ്മദ് ആഷിഖിനെയാണ് (27) കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ്(രണ്ട്) കോടതി ജഡ്ജി കെ പ്രിയ ശിക്ഷിച്ചത്. 2022 ഒക്ടോബറില്‍ 21‑ന് മഞ്ചേശ്വരം എക്സൈസ് ചെക്ക്പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് മുഹമ്മദ് ആഷിഖിന്റെ ബാഗില്‍ സൂക്ഷിച്ച 54 ഗ്രാം എം ഡി എം എ പിടികൂടിയത്. ബംഗളൂരുവില്‍ നിന്നും കെ എസ് ആര്‍ ടി സി ബസില്‍ കാസര്‍കോട്ടേക്കുള്ള യാത്രയ്ക്കിടെയാണ് ഇയാള്‍ പിടിയിലായത്. 

അന്ന് എക്സൈസ് മഞ്ചേശ്വരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന കെ കെ ഷിജില്‍ കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. കേസിന്റെ പ്രാഥമികാന്വേഷണം നടത്തിയത് കാസര്‍കോട് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറായിരുന്ന എസ് കൃഷ്ണകുമാറായിരുന്നു. തുടര്‍ന്ന് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് പിന്നീട് ചുമതലയേറ്റ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറായിരുന്ന ജോയ് ജോസഫാണ്. പ്രോസിക്യൂഷന് വേണ്ടി ജി ചന്ദ്രമോഹന്‍, എം ചിത്രകല എന്നിവര്‍ ഹാജരായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.