25 April 2024, Thursday

ഡ​ൽ​ഹി​യി​ൽ വി​ഷ​പ്പുക ശ്വ​സി​ച്ച് യു​വ​തി​യും നാ​ല് കു​ട്ടി​ക​ളും മരിച്ചു

Janayugom Webdesk
ന്യൂ​ഡ​ൽ​ഹി
January 20, 2022 9:44 am

ഡ​ൽ​ഹി​യി​ൽ ത​ണു​പ്പ​ക​റ്റാ​ൻ ക​ത്തി​ച്ച സ്റ്റൗ​വി​ൽ​നി​ന്നും വി​ഷപ്പു​ക ശ്വ​സി​ച്ച് യു​വ​തി​യും നാ​ല് കു​ട്ടി​ക​ളും മ​രി​ച്ചു. ഷ​ഹ്ദ​ര​യി​ലെ പ​ഴ​യ സീ​മാ​പു​രി​യി​ലെ ഫ്ലാ​റ്റി​ലാ​യി​രു​ന്നു സം​ഭ​വം. ഫ്ലാ​റ്റിന്റെ അ​ഞ്ചാം നി​ല​യി​ലെ മു​റി​യി​ലാ​ണ് അ​പ​ക​ടം നടന്നത്.

മോ​ഹി​ത് കാ​ലി​യ എ​ന്ന​യാ​ളു​ടെ ഭാ​ര്യ രാ​ധ​യും (30) നാ​ല് കു​ട്ടി​ക​ളു​മാ​ണ് മ​രി​ച്ച​ത്. ഉ​ച്ച​ക്ക് 1.30 ന് ​വി​ഷ​പ്പുക ശ്വ​സി​ച്ച് അ​ഞ്ച് പേ​ർ അ​ബോ​ധ​വ​സ്ഥ​യി​ൽ കി​ട​ക്കു​ന്നു എ​ന്ന വി​വ​ര​ത്തിന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. പൊ​ലീ​സ് എ​ത്തു​മ്പോ​ൾ യു​വ​തി​യും മൂ​ന്ന് കു​ട്ടി​ക​ളും മരിച്ചിരുന്നു.

അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യ മൂ​ത്ത കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. വാ​യു​സ​ഞ്ചാ​ര​മി​ല്ലാ​ത്ത മു​റി​യി​ൽ ത​ണു​പ്പ​ക​റ്റാ​ൻ ക​ത്തി​ച്ചു​വ​ച്ച സ്റ്റൗ​വാ​ണ് വി​ല്ല​നാ​യ​ത്. മു​റി​യി​ൽ ജ​നാ​ല​ക​ൾ ഒ​ന്നു​മി​ല്ലാ​യി​രു​ന്നെ​ന്ന് പൊ​ലീ​സ് പറഞ്ഞു.

eng­lish sum­ma­ry; A young woman and her four chil­dren  died in Delhi

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.